TopTop
Begin typing your search above and press return to search.

"മാനസികനില തെറ്റിയ ഒരാൾ അധ്യക്ഷനായി ഇരിക്കുന്നല്ലോ എന്ന് ആ പാർട്ടിയാണ് ആലോചിക്കേണ്ടത്; സുരേന്ദ്രനല്ല പിണറായി വിജയൻ, അതോർത്തോളണം": മുഖ്യമന്ത്രി

മാനസികനില തെറ്റിയ ഒരാൾ അധ്യക്ഷനായി ഇരിക്കുന്നല്ലോ എന്ന് ആ പാർട്ടിയാണ് ആലോചിക്കേണ്ടത്; സുരേന്ദ്രനല്ല പിണറായി വിജയൻ, അതോർത്തോളണം: മുഖ്യമന്ത്രി

അത്ര മാനസികനില തെറ്റിപ്പോയ ഒരാൾ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്നുവല്ലോ എന്ന് ബിജെപി ആലോചിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം ചോദ്യത്തോട് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ വീണ്ടും ചോദ്യം ഉന്നയിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഈ പ്രയോഗം.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പിണറായി വിജയനാണ് കമ്മീഷൻ കിട്ടുന്നതെന്നും അതുകൊണ്ടാണ് മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. "അത്രമാത്രം മാനസികനില തെറ്റിയ ഒരാൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ഒരാൾ, എന്തും വിളിച്ചുപറയുന്ന ഒരാൾ. സാധാരണ മാനസികനിലയുള്ള ഒരാൾ അങ്ങനെ എന്തും വിളിച്ചു പറയില്ല. അങ്ങനെയൊരാളെ ഒരു പാർട്ടി അധ്യക്ഷനായി വെക്കുന്നുണ്ടെങ്കിൽ ആ പാർട്ടിയാണ് അത് ചിന്തിക്കേണ്ടത്. ഞാനല്ല" മുഖ്യമന്ത്രി പ്രതികരിച്ചു.

"അയാൾക്കൊരുദിവസം രാത്രി എന്തെല്ലാമോ തോന്നുന്നു. അതൊക്കെ വിളിച്ചു പറയലാണ്. സുരേന്ദ്രനല്ല പിണറായി വിജയൻ, അതോർത്തോളണം": മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Next Story

Related Stories