TopTop
Begin typing your search above and press return to search.

അന്ന് കെ.സി ജോസഫ്, ഇന്ന് സന്ദീപ് വാര്യർ; ഫയല്‍ നോട്ടത്തെ സംബന്ധിച്ച് ഉന്നയിക്കുന്നത് സമാനമായ ആരോപണങ്ങൾ; വിവാദമായ 'ഒപ്പ്' ഇങ്ങനെ

അന്ന് കെ.സി ജോസഫ്, ഇന്ന് സന്ദീപ് വാര്യർ; ഫയല്‍ നോട്ടത്തെ സംബന്ധിച്ച് ഉന്നയിക്കുന്നത് സമാനമായ ആരോപണങ്ങൾ; വിവാദമായ ഒപ്പ് ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയത്തായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഫയലില്‍ മറ്റൊരോ ഒപ്പിട്ടുവെന്ന ആരോപണത്തിന് സമാനമായത് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് ഉന്നയിച്ചത്. 2018 ല്‍ മുഖ്യമന്ത്രി വിദേശത്തുപോയപ്പോള്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നായിരുന്നു കെ.സി ജോസഫ് ആരോപിച്ചിരുന്നത്.

എന്നാല്‍ അന്ന് ഫയലുകള്‍ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്ത് തീരുമാനമെടുക്കാറുണ്ടെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇ ഫയലുകളില്‍ മാത്രമല്ല, മറ്റ് ഫയലുകളിലും ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനമെടുക്കാറുണ്ടെന്നായിരുന്നു വിശദീകരണം. ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളായി മാറ്റിയാണ് തീരുമാനമെടുക്കുന്നതെന്നും അന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഈ വിശദീകരണമാണ് ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി ചൂണ്ടികാണിക്കുന്നത്. ഇ ഫയലുകൾ അല്ലാത്തത്, ഡൌൺലോഡ് ചെയ്ത് ഒപ്പുവെച്ച് തിരിച്ചയക്കുന്ന രീതി സ്വീകരിക്കാറുണ്ടെന്നും ചൂണ്ടികാണിക്കുന്നു. ഇതിന് പുറമെ ഇമേജ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചും ഫയലുകളിൽ ഒപ്പുവെയ്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത് മുഖ്യമന്ത്രി ഓഫീസിലില്ലാത്തപ്പോള്‍ ഫയലില്‍ ഒപ്പ് പതിഞ്ഞുവെന്നാണ്. 2018 സെപ്റ്റംബര്‍ രണ്ടിന് അമേരിക്കയില്‍ പോയ മുഖ്യമന്ത്രി തിരിച്ചെത്തുന്നത് സെപ്റ്റംബര്‍ 23-നാണ്. ഇതിനിടയില്‍ ഒരു ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചുവെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യാജനുണ്ടെന്നും അത് എം ശിവശങ്കരനാണോ സ്വപ്ന സുരേഷാണോ എന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം.

യാത്രയിലായിരിക്കുമ്പോൾ താൻ ഫയലുകൾ ഒപ്പിടുന്നത് എങ്ങനെയാണെന്ന് ഇന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുകയും ചെയ്തു. ആരോപണവിധേയമായ ഫയലിലെ ഒപ്പ് തന്റേത് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് മലയാള ഭാഷാദിനാചരണത്തിന്റെ ഫയലിൽ മാത്രമല്ല ഒപ്പിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 സെപ്തംബർ 6ന് 39 ഫയലുകൾ ഒപ്പിട്ടിട്ടുണ്ട്. "നിങ്ങളുടെ കൈയിൽ മാത്രമല്ല ഇതുള്ളത്" എന്നു പറഞ്ഞ് അദ്ദേഹം തന്റെ കൈയിലെ ഐപാഡ് ഉയർത്തിക്കാട്ടി. ഐപാഡിൽ നോക്കി ആ ദിവസത്തെ കണക്കുകൾ അദ്ദേഹം വായിക്കുകയും ചെയ്തു. ഫയൽ പ്രോസസിങ്ങിന് ഇ ഓഫീസ് സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് നേരത്തെ നിയമം വന്നിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


ബിജെപി നേതാക്കൾക്ക് ഈ ഫയൽ കിട്ടിയത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും അതൊരു രഹസ്യരേഖയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ രേഖ ഇപ്പോൾ എവിടെ നിന്നോ സംഘടിപ്പിച്ചതാണ്. നേരത്തെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകൾ പുറത്തുവരുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന ചോദ്യത്തിന് മറുപടിയായി പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ പ്രളയത്തിന് ശേഷം ചികിൽസയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.


Next Story

Related Stories