TopTop
Begin typing your search above and press return to search.

ഓപ്പറേഷന്‍ പി ഹണ്ടില്‍ മകനെ പ്രതിയാക്കി; മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

ഓപ്പറേഷന്‍ പി ഹണ്ടില്‍ മകനെ പ്രതിയാക്കി; മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഞായറാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നെടുങ്കണ്ടത്ത് പരിശോധന നടത്തിയിരുന്നു. സൈബര്‍ ഡോമില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയുടെ ഭാഗമായി ആരോപണ വിധേയനായ യുവാവിന്റെ വീട്ടിലും ശനിയാഴ്ച പൊലീസ് എത്തിയിരുന്നു. ഞായറാഴ്ച രാവിലെ രണ്ടു വാഹനങ്ങളില്‍ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെ മാതാവ് അസ്വസ്ഥയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. ഫോണ്‍ പൊലീസ് അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം.


Next Story

Related Stories