TopTop
Begin typing your search above and press return to search.

സമയം കഴിഞ്ഞിട്ടും മദ്യ വില്‍പന; കൊട്ടാരക്കര അമ്പലക്കര റീജന്‍സി ബാറില്‍ പൊലീസ് റെയ്ഡ്, അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍

സമയം കഴിഞ്ഞിട്ടും മദ്യ വില്‍പന; കൊട്ടാരക്കര അമ്പലക്കര റീജന്‍സി ബാറില്‍ പൊലീസ് റെയ്ഡ്, അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ അനധികൃത മദ്യ വില്‍പന നടത്തിയ ബാറില്‍ പൊലീസ് റെയ്ഡ്. അമ്പലക്കര റീജന്‍സി ബാറിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. അനധികൃത വില്‍പനയിലൂടെ നേടിയ ഒന്നര ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. അഞ്ച് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുശേഷവും ബാറില്‍ മദ്യ വില്‍പന നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.

കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം ബാറിലെത്തിയത്. അനധികൃത വില്‍പനയ്ക്കായി ബാറില്‍ സൂക്ഷിച്ചിരുന്ന 98 കുപ്പി വിദേശ മദ്യം പൊലീസ് പിടിച്ചെടുത്തു. അനധികൃത വില്‍പനയിലൂടെ കിട്ടിയ 1,59,000 രൂപയും പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്ന സമയത്ത് ബാറില്‍ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പൊലീസ് കേസ് എക്‌സൈസിന് കൈമാറും.

കൊട്ടാരക്കരയില്‍ പലയിടത്തും പ്രവര്‍ത്തന സമയം കഴിഞ്ഞും ബാറുകളില്‍ അനധികൃത കച്ചവടം നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടും എക്‌സൈസ് നടപടിയെടുക്കുന്നില്ലെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി.


Next Story

Related Stories