TopTop
Begin typing your search above and press return to search.

കി​ഫ്ബി​യു​ടെ മറപിടിച്ച്, തോമസ് ഐസക്കിനെതിരെ ജി സുധാകരൻ; 'പിഡബ്ല്യൂഡി ഫ​യ​ലു​ക​ൾ ധ​ന​വ​കു​പ്പ് പി​ടി​ച്ചു​വ​യ്ക്കു​ന്നു'

കി​ഫ്ബി​യു​ടെ മറപിടിച്ച്, തോമസ് ഐസക്കിനെതിരെ ജി സുധാകരൻ; പിഡബ്ല്യൂഡി ഫ​യ​ലു​ക​ൾ ധ​ന​വ​കു​പ്പ് പി​ടി​ച്ചു​വ​യ്ക്കു​ന്നു

പൊതുമരാമത്ത് വകുപ്പിനിന്റെ ഫ​യ​ലു​ക​ൾ ധ​ന​വ​കു​പ്പ് അ​നാ​വ​ശ്യ​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്നതാണ് പി​ഡ​ബ്ല്യൂ​ഡിയുടെ പ്രവർത്തനങ്ങൾക്ക് തടസമാവുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്കുമായി നടത്തുന്ന നാലാമത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ധന വകുപ്പിനും കിഫ്ബിയ്‌ക്കെതിരെ ജി സുധാകരൻ രംഗത്തെത്തിയത്.കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കി​ഫ്ബി​യു​ടെ പേ​രി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു പ​ഴി കേ​ൾ​ക്കേ​ണ്ടി​ വ​രു​ന്നു. ഇ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. അ​ധി​ക ജോ​ലി ഏ​റ്റെ​ടു​ക്കു​ന്നതി​നാ​ലാണിത്. നിര്‍മാണവും അറ്റകുറ്റ പണികളും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കൈവ​ശ​മു​ള്ള റോ​ഡു​ക​ൾ കി​ഫ്ബി ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്ത​ട്ടെയെന്നും അദ്ദേഹം പ്രസംഗത്തിൽ‌ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പിനിന്റെ ഫ​യ​ലു​ക​ൾ ധ​ന​വ​കു​പ്പ് അ​നാ​വ​ശ്യ​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്ന സ്ഥിയുണ്ടെന്നും മന്ത്രി ആരോപിച്ചത്. ധ​ന​മ​ന്ത്രി​യോ​ട് ഇ​ക്കാ​ര്യം ചൂണ്ടിക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

'പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്ത് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇടപെടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ഭകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ ഉദ്യോഗസ്ഥന് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്. പിഡബ്ല്യൂഡിയിലെ ചീഫ് എഞ്ചിനീയര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് എക്‌സിക്യുട്ടീവ് എഞ്ചിനീയറായ സി.ടി.ഇ ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ' സുധാകരൻ ചോദിച്ചു.

​കിഫ്ബി​യെ ഏ​ൽ​പ്പി​ച്ച റോ​ഡു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പി​ഡ​ബ്ല്യൂ​ഡി​ക്കി​ല്ല. എന്നാല്‍ ഈ റോ​ഡു​ക​ളെ​ക്കു​റി​ച്ച് പ​രാ​തി കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന​തു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ്. കിഫ്ബിയിലെ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കില്ല. . കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീര്‍ക്കാന്‍ കഴിയാതെ പേരുദോഷവും പരാതിയും കേള്‍ക്കേണ്ടി വരും. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താല്‍ മതി. സ്‌കൂളുകളുടെ പണി ഏറ്റെടുക്കേണ്ട. അതെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്താല്‍ മതി. ബന്ധപ്പെട്ട വകുപ്പുകള്‍ എഴുതി നല്‍കിയാല്‍ മാത്രം അത്തരം പണികൾ‌ ഏറ്റെടുക്കാമെന്നും സുധാകരൻ പറഞ്ഞു. അതേസമയം, ദേശീയപാത വികസനം ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകില്ലെന്നും അദ്ദേഹും ചൂണ്ടിക്കാട്ടുന്നു. 2016ല്‍ കേന്ദ്രം പണം തന്നിരുന്നെങ്കില്‍ ഇപ്പോള്‍ തീരുമായിരുന്നെന്നു, ഇനി അതിന് സാധ്യതയില്ലെന്നു ജി സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, അരൂരിലെ ഉപതിര‍ഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജി സുധാകരൻ നടത്തിയ പൂതന പരാമർശമാണെന്ന തരത്തിൽ ആലപ്പുഴയിലെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് കിഫ്ബിയെ മുൻനിർത്തി പൊതുമരാമത്ത് മന്ത്രിയുടെ പരാമർശം. കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ സുധാകരന്റെ പൂതന പരാമര്‍ശം വോട്ടുകുറച്ചെന്ന് ജില്ലാകമ്മിറ്റിയില്‍ കുറ്റപ്പെടുത്തലുണ്ടായി. എന്നാൽ ആരോപണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ജി സുധാകരൻ ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിതെന്നും. രാഷ്ട്രീയ ക്രിമിനലുകളാണ് ഇത്തരം വാർത്തയ്ക്ക് പിന്നിലെന്നും വ്യക്തമാക്കിയിരുന്നു.

ആലപ്പുഴയിലെ സിപിഎമ്മിൽ ജി സുധാകരനും തോമസ് ഐസക് പക്ഷവും തമ്മിലുള്ള വിഭാഗീയത കൂടിയാണ് സുദാകരന്റെ ആരോപണത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.


Next Story

Related Stories