കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരാണാപത്രവും പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരവും സ്വര്‍ണക്കടത്തും ഉള്‍പ്പെടെ വിഷയങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രാഹുല്‍ ഉന്നയിച്ചത്. ജിഎസ്ടിയും നോട്ടുനിരോധനവും കര്‍ഷക സമരവും ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ടെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ ആശങ്കയിലാണ്. ഏറ്റവും കൂടുതല്‍ ഊര്‍ജ്ജസ്വലരായ യുവാക്കളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യര്‍ക്ക് ജോലികിട്ടാത്തത്. എന്തുകൊണ്ടാണ് അവര്‍ തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്നത്? എല്‍ഡിഎഫിനൊപ്പം ആണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറാകില്ല.
സ്വര്‍ണക്കടത്ത് കേസില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇഡി, കസ്റ്റംസ്, സിബിഐ അന്വേഷണങ്ങള്‍ എന്തുകൊണ്ടാണ് ഇഴയുന്നത്? ബിജെപിയെ എതിര്‍ത്താല്‍ 24 മണിക്കൂറും നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. ഇവിടുത്തെ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പതുക്കെ പതുക്കെ പോകുന്നതിന് കാരണം ഒന്നേയുള്ളൂ. അതിന്റെ കാരണം നിങ്ങള്‍ക്കറിയാം. സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്നതാണ് സ്ഥിതിയെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മോദി ഇന്ത്യയുടെ ഘടനയെ ദുര്‍ബലമാക്കി. ജിഎസ്ടിയും നോട്ടുനിരോധനവുംകൊണ്ട് രാജ്യത്തെ ജനകയ്ക്ക് യാതൊരു പ്രയോജനവുമില്ല. കാര്‍ഷിക നിയമത്തിലൂടെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നുവെന്നും രാഹുല്‍ പറഞ്ഞു.
പിണറായി വിജയന് കടലിന്റെ മക്കള്‍ ഒരിക്കലും മാപ്പുനല്‍കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മല്‍സ്യത്തൊഴിലാളികളെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ അവസാനശ്വാസംവരെ പൊരുതുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു.