TopTop
Begin typing your search above and press return to search.

ആര്‍‌എസ്സുകാര്‍ പ്രതികളായ കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയെന്ന് ചെന്നിത്തല; കോവിഡ് കാലത്ത് കോടിയേരി വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന് ആരോപണം

ആര്‍‌എസ്സുകാര്‍ പ്രതികളായ കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയെന്ന് ചെന്നിത്തല; കോവിഡ് കാലത്ത് കോടിയേരി വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന് ആരോപണം

ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ താന്‍ ആര്‍എസ്എസ്സുകാര്‍ പ്രതികളായ കേസ് പിന്‍വലിച്ച് അയാള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ കയറാന്‍ സഹായം നല്‍കിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനല്ല, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈവശമിരുന്ന വകുപ്പാണ് ആ തീരുമാനമെടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

"ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ എന്റെ കൈയില്‍ ആ വകുപ്പില്ലായിരുന്നു. അഡ്മിനിസ്ട്രേഷന്‍ ഓഫ് ജസ്റ്റിസ്. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തമന്ത്രിയായ എനിക്ക് ഒരു പവറുമില്ലായിരുന്നു. കാരണം എന്റെ കൈയില്‍ ആ വകുപ്പില്ല. പിന്നെ ഞാനെങ്ങനെ കേസ് പിന്‍വലിക്കും? മുഖ്യമന്ത്രിയുടെ കൈയിലായിരുന്നു ആവകുപ്പ്," ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരായ വ്യക്തമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുക മാത്രമേ ചെയ്തുള്ളൂ എന്നായി അദ്ദേഹം. തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണ് ചെന്നിത്തല ആരോപിച്ചു. എത്ര വ്യക്തിഹത്യ നടത്തിയാലും താന്‍ മുമ്പോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത്, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മുന്‍ ശബരിമല മേല്‍ശാന്തിയെക്കൊണ്ട് സ്വന്തം വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയയാളാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. താനത് പറയേണ്ട എന്ന് വെച്ചതായിരുന്നു. എന്നാല്‍ നിരന്തരമായ വ്യക്തഹത്യകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് വരുന്നതു കൊണ്ടാണ് തനിക്കിത് പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശത്രുസംഹാര പൂജ നടത്തുന്നതില്‍ പിണറായി വിജയന്‍ പേടിച്ചാല്‍ മതിയെന്നും താന്‍ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2005 ല്‍ എംജി കോളേജിലെ പൊലീസ് നപടിക്കിടെ അന്നത്തെ പേരൂര്‍ക്കട സര്‍ക്കിള്‍ ആയിരുന്ന മോഹനന്‍ നായരെ ബോംബ് ഏറിഞ്ഞ കേസില്‍ പ്രതിയായ എബിവിപി നേതാവ് ആദര്‍ശിന് പൊലീസ് കോണ്‍സ്റ്റബിളായി ജോലി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കേസ്‌ പിൻവലിച്ച്‌ സഹായിച്ചെന്നാണ് ആരോപണം. ആദര്‍ശിന് മാനുഷിക പരിഗണന നല്‍കി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് അന്ന് നിയമസഭയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു രമേശ് ചെന്നിത്തല.


Next Story

Related Stories