TopTop
Begin typing your search above and press return to search.

'രണ്ടില' ജോസ് കെ മാണിക്ക് തന്നെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു

രണ്ടില ജോസ് കെ മാണിക്ക് തന്നെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു

കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരഞ്ഞടുപ്പ് ചിഹ്നമായ രണ്ടില സംബന്ധിച്ച തര്‍ക്കത്തില്‍ വീണ്ടും ജോസ് കെ മാണിക്ക് ആശ്വാസം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരേ പി.ജെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു.

നിലവില്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയ കേരള കോണ്ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് പി ജെ ജോസഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ശരിവച്ചത്.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ലെന്ന ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭൂരിപക്ഷ വിധിയോട് യോജിക്കുന്നതാണ് ഇപ്പോഴത്തെ ഹൈക്കോടതിയുടെ നിലപാടും.

സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ പുറത്ത് വന്ന ഹൈക്കോടതി വിധി ഇടത് ചേരിയിലുള്ള ജോസ് കെ മാണി വിഭാഗത്തിന് ഏറെ ആശ്വാസം പകരുന്നതാണ്. എന്നാല്‍ ചിഹ്നം വിട്ടുകിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്. നിലവില്‍ വീധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുക എന്ന നിയമപരമായ മാര്‍ഗം മാത്രമാണ് പി.ജെ. ജോസഫിന് മുന്‍പിലുള്ളത്. ഈ നീക്കം തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന സൂചനയും പിജെ ജോസഫ് നല്‍കുന്നുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ കൊടുക്കാനാണ് നീക്കം. തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്നും സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ. ജോസഫ് വാര്‍ത്തകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.


Next Story

Related Stories