TopTop
Begin typing your search above and press return to search.

ശാന്തന്‍പാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് റിസോര്‍ട്ട് മാനേജര്‍: വീഡിയോ പോലീസിന്റെ കൈവശം

ശാന്തന്‍പാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് റിസോര്‍ട്ട് മാനേജര്‍: വീഡിയോ പോലീസിന്റെ കൈവശം

ശാന്തന്‍പാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് സ്വകാര്യ റിസോര്‍ട്ട് മാനേജര്‍ വസീം. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വസീം കുറ്റസമ്മതം നടത്തുന്ന വീഡിയോ പോലീസിന് കൈമാറി. വസീമിന്റെ സഹോദരനാണ് വീഡിയോ പോലീസിന് കൈമാറിയത്.

ഇടുക്കി ശാന്തന്‍പാറയില്‍ നിന്നും ഒരാഴ്ച മുമ്പാണ് റിജോഷിനെ കാണാതായത്. ഇയാളുടെ ഭാര്യയും കാമുകനായ റിസോര്‍ട്ട് മാനേജറും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ റിജോഷിന്റെ മൃതദേഹം റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ഫാമില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച എറണാകുളത്തേക്കെന്നും പറഞ്ഞ് പോയ ഭര്‍ത്താവ് തിരികെയെത്തിയില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ലിജിയെയും ഇവരുടെ വീടിന് സമീപമുള്ള റിസോര്‍ട്ട് മാനേജരെയും വസീമിനെയും കാണാതായതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പോലീസിന്റെ അന്വേഷണത്തില്‍ റിസോര്‍ട്ടിലെ ഫാമിനടുത്ത് കുഴിയെടുത്തതായി കണ്ടെത്തി. ഇത് കുഴിച്ചു നോക്കിയപ്പോള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതികത്തിച്ച നിലയിലായിരുന്നു.

ഇന്‍ക്വിറ്റിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലിജിയെയും വസീമിനെയും തിങ്കളാഴ്ച കുമളിയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവിടെയും വസീമിന്റെ സ്വദേശമായ തൃശൂരിലുമെല്ലാം അന്വേഷണസംഘം തെരച്ചില്‍ ശക്തമാക്കി.

Next Story

Related Stories