TopTop
Begin typing your search above and press return to search.

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നിയന്ത്രണം മെയ് 31 വരെ നീട്ടി

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നിയന്ത്രണം മെയ് 31 വരെ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ് 31 വരെ നിയന്ത്രണം തുടരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്. വിമാനത്തിന്റെ സീറ്റിംഗ് കപാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറ്റാന്‍ പാടുള്ളൂ എന്നതാണ് അന്നത്തെ ഉത്തരവ്. ഇത് മെയ് 31 വരെ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

കോവിഡ് രണ്ടാം തരംഗത്തില്‍ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി വ്യാപനം രൂക്ഷമാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്തിടെ നീട്ടിയിരുന്നു.


Next Story

Related Stories