TopTop
Begin typing your search above and press return to search.

ഇ-ഫയലിംഗ് സിസ്റ്റമുള്ളതിനാൽ ഏത് ഫയല്‍ നശിച്ചാലും വീണ്ടെടുക്കാനാകും; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സുരക്ഷിതം: പൊതുഭരണ അഡീഷണല്‍ സെക്രട്ടറി

ഇ-ഫയലിംഗ് സിസ്റ്റമുള്ളതിനാൽ ഏത് ഫയല്‍ നശിച്ചാലും വീണ്ടെടുക്കാനാകും; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സുരക്ഷിതം: പൊതുഭരണ അഡീഷണല്‍ സെക്രട്ടറി

സെക്രട്ടറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി പി ഹണി വ്യക്തമാക്കി. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാറും വ്യക്തമാക്കി.

ഓഫീസിലെ ഒരു കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്ന് ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചു. ഈ കംപ്യൂട്ടറിന്റെ റാക്കിലുണ്ടായിരുന്ന ഫയലുകളാണ് കത്തിനശിച്ചത്. ഗസ്റ്റ് ഹൗസുകളിലെ റൂം ബംക്കിംഗുമായി ബന്ധപ്പെട്ട കടലാസുകളാണ് നശിച്ചത്.

ഇ-ഫയലിംഗ് സിസ്റ്റം ഉള്ളതിനാൽ ഏത് ഫയലുകൾ നശിച്ചാലും അവ വീണ്ടെടുക്കാനുമാകുമെന്നും അധികൃതര്‍ അറിയിച്ചു.


Next Story

Related Stories