ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ അത് നടപ്പാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് യെച്ചൂരി പറഞ്ഞു. ശബരിമലയില്‍ ജാതി, മത, വര്‍ണ ഭേദമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്ക്കും ലഭിക്കണം എന്നാണ് സിപിഎം നിലപാട് എന്ന് യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ പൊതുപരിപാടിക്കെത്തിയതാണ് സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളാണുള്ളത്. വിധി പുനപരിശോധിക്കുമ്പോള്‍ അതിലെ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കപ്പെടേണ്ടത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ശബരിമല യുവതീപ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ലെന്ന് യെച്ചൂരി

Next Story