കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും.
യൂണിയനുകളുമായി സിഎംഡി ബിജുപ്രഭാകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംഘടനകള്‍ സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏപ്രില്‍ ഒന്നുമുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ചൊവ്വാഴ്ച അര്‍ധരാത്രി 12ന് തുടങ്ങിയ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി സമാപിക്കും. കോര്‍പറേഷനിലെ പ്രബല യൂനിയനായ സിഐടിയു പണിമുടക്കിനെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ ബസ് സര്‍വിസ് മുടങ്ങില്ല. അതേസമയം സര്‍വിസുകളുടെ എണ്ണം കുറഞ്ഞേക്കും.