TopTop
Begin typing your search above and press return to search.

അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?; മകനെതിരായ വധഭീഷണിയില്‍ സുഹ്‌റ മമ്പാട്

അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?; മകനെതിരായ വധഭീഷണിയില്‍ സുഹ്‌റ മമ്പാട്

മകന്‍ അഡ്വ. നിയാസ് മുഹമ്മദിനെതിരായ വധഭീക്ഷണിക്കെതിരെ വെല്ലുവിളി നിറഞ്ഞ മറുപടിയുമായി വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വധഭീഷണിക്ക് ഫേസ്ബുക്ക് പേജിലാണ് സുഹ്‌റ മറുപടി നല്‍കിയിക്കുന്നത്.

'കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടിഷോ ഒക്കെ കാണിച്ചോ കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹ്‌റയുടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്‌കാരം നടത്തേണ്ടി വന്നേനെ' എന്ന ഇടതു അനുഭാവി ഫേസ്ബുക്കില്‍ നടത്തിയ വധഭീഷണിക്കെതിരെയാണ് സുഹ്‌റയുടെ മറുപടി. 'അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ? നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും...' എന്നായിരുന്നു സുഹ്‌റ കുറിച്ചത്.


Next Story

Related Stories