TopTop
Begin typing your search above and press return to search.

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ; സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന്റെ ഇരയെന്ന് യൂത്ത് കോൺഗ്രസ്, മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ; സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന്റെ ഇരയെന്ന് യൂത്ത് കോൺഗ്രസ്, മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരം കാരക്കോണത്ത് യുവാവ് ആത്മഹത്യ ചെയ്തത് സംഭവത്തിൽ വ്യാപക പ്രതിഷേധം. കാരക്കോണം കുനത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനു(28)വിനെയാണ് ഞായറാഴ്ച രാവിലെ വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. യാണ് സംഭവം. ജോലി ലഭിക്കാത്തതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിയിരുന്നു.

എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ അനു ഉള്‍പ്പെട്ടിരുന്നു. എന്നാൽ അനുവിന് 76-ാം റാങ്ക് ഉണ്ടായിരുന്ന ലിസ്റ്റ് പിഎസ്‌സി അടുത്തിടെ റദ്ദാക്കുകയും ചെയ്തിരുന്നു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് യുവാവിന്റെ കുറിപ്പ്. ജോലി ലഭിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിന് മറ്റ് പ്രത്യേക കാരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ചുണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ മരണത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നത്. അനു എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും ഇതിനോടകം നവ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് സംഭവത്തിൽ സർക്കാറിനെയും പിഎസ്‌സിയെയും കുറ്റപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ രംഗത്ത് എത്തിയത്. അനുവിന്‍റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രൻ എംഎൽഎക്ക് എതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധമായിരുന്നു ഇതിൽ ആദ്യം ഉണ്ടായത്. എംഎൽഎ, പിഎസ്‍സിയെ ന്യായീകരിച്ചുവെന്നാരോപിച്ചാണ് യുവമോർച്ച പ്രവർത്തകര്‍ പ്രതിഷേധിച്ചത്. പ്രവർത്തകരെ മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ വ്യക്തമാക്കി.

എന്നാൽ, യുവാവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നും പിഎസ്‍സിയെ സർക്കാർ അട്ടിമറിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി ചെയർമാനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം സുതാര്യത നഷ്ടപ്പെട്ടെന്നും ഒ.എംആര്‍ ഷീറ്റില്‍ പോലും തട്ടിപ്പ് നടക്കുന്നെന്നും കുറ്റപ്പെടുത്തി. അനുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബക്കറ്റില്‍ തൊഴില്‍ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും പ്രതികരിച്ച പിഎസ്‌സി ചെയർമാന്റയും മുഖ്യമന്ത്രിയുമാണ് അനുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ

കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നടപ്പിലാക്കാനുള്ള പിഎസ്സിയുടെ രാഷ്ട്രീയ വിധേയത്വത്തിന്റെ ഇരയാണ് അനു. സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഈ ചെറുപ്പക്കാരന്‍ കുറുക്കുവഴിയിലൂടെയല്ല നേട്ടങ്ങൾ സ്വന്തമാക്കിയത്. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പാക്കരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പി.എസ്.സി ചെയര്‍മാനുമാണെന്നും ഷാഫി ആരോപിച്ചു.

നല്‍കിയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്ത അനു ഉള്‍പ്പടെയുള്ള നിരവധി ചെറുപ്പക്കാര്‍ക്ക്‌ തൊഴില്‍ ലഭിച്ചേനെ. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ കേരളത്തിലെ മാധ്യമങ്ങളടക്കം നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ധിക്കാരമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ലിസ്റ്റ് നീട്ടാതിരിക്കാൻ കാരണം മറ്റൊരു ലിസ്റ്റ് തയ്യാറായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാം. എന്നാല്‍ അങ്ങനെയൊന്നില്ല. സ്വപ്‌ന സുരേഷിന് ഏത് ബക്കറ്റില്‍ നിന്നാണ് സര്‍ക്കാര്‍ ജോലി എടുത്ത് നല്‍കിയതെന്ന് പറയാൻ അധികൃതർ ബാധ്യസ്ഥരാണെന്നും ഷാഫി ആരോപിച്ചു.

അനു ഉള്‍പ്പെട്ട 2019 ഏപ്രില്‍ എട്ടിന് നിലവിൽ വന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റിന്റെ കാലാവധി 2020 ഏപ്രിലില്‍ അവസാനിച്ചിരുന്നു. ഉദ്യോഗാര്‍ഥികളുടെ ആവശ്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് റാങ്ക് ലിസ്റ്റിന്റെ കാലാവധി പി.എസ്.സി. രണ്ടുമാസം കൂടി നീട്ടി. 2020 ജൂണ്‍ 19 വരെയായിരുന്നു ഈ റാങ്ക് ലിസ്റ്റിന് കാലാവധി. 72 പേര്‍ക്കാണ് ഈ ലിസ്റ്റില്‍ ഇതുവരെ അഡൈ്വസ് മെമ്മോ നല്‍കിയത്. തൊട്ടടുത്ത് വരെ എത്തിയിട്ടും ജോലി കിട്ടാതെ പോയ നിരാശ അനുവിനെ കടുത്ത മനോവിഷമത്തിലാക്കിയെന്നാണ് നിഗമനം.


Next Story

Related Stories