Top

രണ്ട് മാവോയിസ്റ്റുകളെ തമിഴ്‌നാട് പോലീസ് പിടികൂടി, മഞ്ചക്കണ്ടിയില്‍നിന്ന് രക്ഷപ്പെട്ടവരെന്ന് റിപ്പോർട്ട്

രണ്ട് മാവോയിസ്റ്റുകളെ തമിഴ്‌നാട് പോലീസ് പിടികൂടി, മഞ്ചക്കണ്ടിയില്‍നിന്ന് രക്ഷപ്പെട്ടവരെന്ന് റിപ്പോർട്ട്

അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ വിവാദം കേരളത്തിൽ കത്തിനിൽക്കെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റ് പ്രവർത്തകരെ തമിഴ്നാട് പോലീസ് പിടികൂടിയതായി റിപ്പോർട്ട്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ദീപക് (ചന്ദു), ശ്രീമതി എന്നിവരെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.) പിടികൂടിയകതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കേരള- തമിഴ്നാട്- കർണാടക അതിർത്തി വനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്ക് ആയുധപരിശീലനം നല്‍കിയിരുന്ന വ്യക്തികളാണ് ഇരെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഛത്തീസ്ഗഢ് സ്വദേശിയാണ് ദീപക് എന്ന ചന്ദു. ഇയാൾ‌ പശ്ചിമഘട്ട മേഖലയിലെ മാവോയിസ്റ്റുകള്‍ക്ക് ദീപക് ആയുധപരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. മഞ്ചക്കണ്ടി വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടന്ന സമയത്ത് ഇവര്‍ രണ്ടുപേരും അവിടെയുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പിടിയിലായത് ഛത്തീസ്ഗഢ് സ്വദേശി ദീപക് എന്ന ചന്ദ്രു തന്നെയാണെന്ന് പ്രത്യേക ദൗത്യസേനയുടെ ചുമതലയുള്ള എഡിജിപി സുനില്‍ കുമാര്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇവരിൽ നിന്നും നാടന്‍ തോക്കും വെടിയുണ്ടകളും രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശ്രീമതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. ഇത് അനുസരിച്ച് ശ്രീമതിയുടെ ബന്ധുക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. എന്നാല്‍ മൃതദേഹം ശ്രീമതിയുടേതല്ലെന്ന് തിരിച്ചറിയാനായില്ലായിരുന്നു.

അതേസമയം, അറസ്റ്റിലായ ശ്രീമതിയെയും ദീപക്കിനെയും എസ്.ടി.എഫ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനു കൈമാറും. ഇതിന് ശേഷമായിരിക്കും കേരളാ പോലീസിന് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത് ഉൾ‌പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാവു. എന്നാൽ ഇരുവരെയും ജീവനോടെ പിടികൂടാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ശേഖരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



Two Maoists reportedly held Kerala Tamilnadu border,


Next Story

Related Stories