ജനക്ഷേമ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുത്ത് യുഡിഎഫ്. ഇതിനായി ജനകീയ മാനിഫെസ്റ്റോ രൂപീകരിക്കാനാണ് തീരുമാനം. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തി വോട്ട് നേടാമെന്ന പ്രതീക്ഷ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടതോടെയാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ തീരുമാനം. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റും പെന്ഷന് വര്‍ധനയും ഉള്‍പ്പെടെ നയങ്ങള്‍ എല്‍ഡിഎഫിന് നേട്ടമായെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അടവ് മാറ്റുന്നത്.
സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ തൊഴില്‍, കാരുണ്യ കേരളം എന്നിങ്ങനെ നാലു അടിസ്ഥാന തത്വങ്ങളിലൂന്നിയായിരിക്കും മാനിഫെസ്റ്റോ തയ്യാറാക്കുക. കൂടുതല്‍ ക്ഷേമ പദ്ധതികളും മുന്നോട്ടുവെക്കുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാനം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുന്‍നിര്‍ത്തി 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ആവിഷ്കരിച്ച പദ്ധതിയാണ് ന്യായ്. ബില്ല് രഹിത ആശുപത്രികള്‍ എന്നതാണ് അടുത്ത പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുമെന്നാണ് വാഗ്ദാനം. സര്‍ക്കാര്‍ സഹായങ്ങള്‍ ആവശ്യമായ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, വയോധികര്‍ എന്നിവര്‍ക്കായി സ്കോളര്‍ഷിപ്പ്, വേജസ്, പെന്ഷന് പ്രോഗ്രാം നടപ്പാക്കും. തൊഴിലുറപ്പ് വേതനം കൂട്ടുന്നതിനൊപ്പം തൊഴില്‍ ദിനങ്ങളുടെ എണ്ണവും ഉയര്‍ത്തുമെന്നും വാഗ്ദാനമുണ്ട്. അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി ത്വരിത ഗതിയില്‍ നടപ്പാക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ ജനക്ഷേമ പദ്ധതികളോ നിര്‍ദേശങ്ങളോ ജനങ്ങള്‍ക്കും നല്കാന് അവസരമുണ്ട്. അതിനായി peoplesmanifesto2021@gmail.com എന്ന മെയിലേക്ക് ആര്‍ക്കും അവരുടെ നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ അയക്കാം. അവ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ പ്രകടന പത്രിക തയ്യാറാക്കുക.