TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് പൊലീസ് ഉള്‍പ്പെടെ കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കും

സംസ്ഥാനത്ത് പൊലീസ് ഉള്‍പ്പെടെ കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കും

സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് -19 വാക്‌സിന്‍ ലഭ്യമാക്കിയതോടെ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം അന്തിമഘട്ടത്തില്‍. വാക്‌സിനേഷന്‍ ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു പൂര്‍ത്തിയാക്കും. കോവിഡ് മുന്‍നിര പോരാളികളായ ആശാ, അംഗന്‍വാടി ജീവനക്കാര്‍, പൊലീസും അനുബന്ധ സേവനങ്ങളും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, റവന്യൂ ഉദ്യോഗസ്ഥര്‍ - ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ തുടങ്ങും.

ഇവര്‍ക്കുള്ള ആദ്യ ഡോസ് കുത്തിവയ്പാണ് ഇന്ന് ആരംഭിക്കുന്നത്‌. ഇവരുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം 15നു ശേഷം ആരംഭിക്കും. അതിനു മുന്‍പ് കോവിഡ് മുന്നണിപ്പോരാളികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഇതിനായി പരമാവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയാറാക്കും. മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.


Next Story

Related Stories