TopTop
Begin typing your search above and press return to search.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചെന്ന് പോലീസ്; മരക്കൊമ്പ് ഒടിഞ്ഞ് താഴെ വീണു

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചെന്ന് പോലീസ്; മരക്കൊമ്പ് ഒടിഞ്ഞ് താഴെ വീണു

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണി ഒളിവില്‍ കഴിഞ്ഞ സമയത്ത് ആത്മഹത്യക്ക് ശ്രമിച്ചരുന്നതായി പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മാണിക്കല്‍ പഞ്ചായത്തുകാരനായ ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ മരക്കൊമ്പ് ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം പരാജയപ്പെട്ടു.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണിയെന്നാണ് പോലീസ് പറയുന്നത്. വെഞ്ഞാറമൂടിനടുത്ത് മദപുരത്തുള്ള ഒളിസങ്കേതത്തില്‍ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. ഇവിടെ ഒളിവില്‍ കഴിയുമ്പോഴായിരുന്നു മരത്തില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം. തുടര്‍ന്ന് മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഇതിനിടയില്‍ കാലിന് പരിക്കേറ്റെന്നും പോലീസ് പറയുന്നു.

ഉണ്ണി കൂടി അറസ്റ്റിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. സംഘത്തിലുണ്ടായിരുന്ന സജീവ്, സനല്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്തിയവരെന്ന് തിരിച്ചറിഞ്ഞവരില്‍ അന്‍സാറിനെയാണ് ഇനി പിടികൂടാനുള്ളത്.


Next Story

Related Stories