TopTop
Begin typing your search above and press return to search.

വാളയാര്‍ കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കുക; 26 മുതല്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സത്യഗ്രഹം

വാളയാര്‍ കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കുക; 26 മുതല്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സത്യഗ്രഹം

വാളയാര്‍ കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു. ജനുവരി 26 മുതല്‍ പാലക്കാടാണ് സത്യഗ്രഹം. കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണ ചുമതല വഹിച്ച എം.ജെ സോജന്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷിക്കുന്നതുവരെയാണ് സത്യഗ്രഹം.

സമര പ്രഖ്യാപന സമ്മേളനം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു. സത്യഗ്രഹത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നീതി സമരസമിതി അധ്യക്ഷന്‍ വിളയോടി വേണുഗോപാല്‍ സമര പ്രഖ്യാപനം നടത്തി. രക്ഷാധികാരി സിആര്‍ നീലകണ്ഠന്‍ ആമുഖ പ്രഭാഷണം നടത്തി. പെണ്‍കുട്ടികളുടെ അമ്മ, പ്രവീണിന്റെ അമ്മ എലിസബത്ത് റാണി, വിഎം മാര്‍സന്‍, സജി കൊല്ലം (ഡിഎച്ച്ആര്‍എം), മുന്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍, സലിന പ്രാക്കാനം, മാരിയപ്പന്‍ നീലിപ്പാറ, പിഎച്ച് കബീര്‍, ഗോപാലകൃഷ്ണന്‍, കൃഷ്ണന്‍ മലമ്പുഴ, കുട്ടികളുടെ അച്ഛന്‍ ഷാജി, ബാലമുരളി വാളയാര്‍ എന്നിവര്‍ സംസാരിച്ചു.


Next Story

Related Stories