TopTop
Begin typing your search above and press return to search.

മുട്ടിൽ മരംമുറി കേസ്: മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ

മുട്ടിൽ മരംമുറി കേസ്: മുൻകൂർ ജാമ്യാപേക്ഷ നൽകി  പ്രതികൾ

വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മേപ്പാടി റേഞ്ച് ഓഫിസിരുടെ റിപ്പോർട്ട്‌ അടിസ്ഥാനത്തിൽ എടുത്ത കേസുകളിൽ ആണ് ജാമ്യ ഹർജി നൽകിയത്.

തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചണ് മരങ്ങൾ മുറിച്ചത്. അതിനാൽ തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

അതിനിടെ മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ സംഘത്തില്‍ നിന്നും ഡിഎഫ്ഒ പി ധനേഷ് കുമാറിനെ മാറ്റി. പകരം പുനലൂര്‍ ഡിഎഫ് ഒ ബൈജു കൃഷ്ണന് ചുമതല നല്‍കി. മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയത് ധനേഷാണ്. മുറിച്ചു കടത്തിയ മരം തൃശൂരില്‍ നിന്നും കണ്ടെത്തിയതും ധനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് നടപടി എന്നാണ് വിശദീകരണം. തൃശ്ശൂരിന്റെയും എറണാകുളത്തെയും പരിശോധനാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഡിഎഫ്ഒ ധനേഷ് കുമാര്‍.






Next Story

Related Stories