TopTop
Begin typing your search above and press return to search.

ഇത് കേരള പോലീസോ അതോ ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്തോ? നടപടി ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും

ഇത് കേരള പോലീസോ അതോ ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്തോ? നടപടി ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും

കേരള പോലീസ് ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്തുകളെ പോലും തോല്‍പ്പിക്കുന്ന വിധത്തില്‍ സദാചാര പോലീസ് ചമയുന്നതും നിയമങ്ങള്‍ പരസ്യമായി വെല്ലുവിളിക്കുന്നതും പതിവായിരിക്കുകയാണെന്ന ആക്ഷേപങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്. ഇതിനിടെയാണ് ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് ഐപിഎസ് പുറത്തിറക്കിയ ഉത്തരവ് വിവാദമായിരിക്കുന്നതും. സുഹൃത്തായ സ്ത്രീയുടെ ഫ്ലാറ്റ് സന്ദർശിച്ചു എന്നതിൻ്റെ പേരിൽ ആ സ്ത്രീയെ പേരെടുത്ത് പരാമർശിച്ചു കൊണ്ട് അങ്ങേയറ്റം അപകീർത്തികരമായ പരാമർശങ്ങൾ എഴുതിച്ചേർത്താണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിനൊപ്പമാണ് ആ സ്ത്രീ തനിച്ചു താമസിക്കുന്ന വീട്ടില്‍ ചെന്ന് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോലീസ് നടത്തിയതും. കേരള പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ വേണമെന്നാണ് പ്രസിദ്ധ കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട പ്രസ്താവന അവശ്യപ്പെടുന്നത്.

പ്രസ്താവനയുടെ പൂര്‍ണരൂപം

ആരുടെ പോലീസ് എന്ന് നിരവധി തവണ ചോദിക്കേണ്ട സന്ദർഭങ്ങളിലൂടെ കേരളാ പോലീസ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ ഒരു അധ്യാപികയെ സംഘപരിവാർ തിട്ടൂരങ്ങൾക്കനുസരിച്ചു പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതിക്കാരുടെ ഇഷ്ടപ്രകാരം മാപ്പുപറയിപ്പിച്ച് അതു വീഡിയോയിൽ പകർത്തി നാടു മുഴുവൻ പ്രചരിപ്പിക്കാൻ പോലീസ് കൂട്ടുനിന്നു.

ഈയടുത്ത് കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെ കാർ പിന്തുടർന്ന് "എന്താ പരിപാടി?" എന്നു ചോദിക്കുന്ന സദാചാരക്കണ്ണുള്ള പോലീസും വാർത്തകളിൽ നിറഞ്ഞു.

ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് ഐപിഎസ് പുറത്തിറക്കിയ ഉത്തരവ് വിവാദമായിരിക്കുകയാണ്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനുമിടയിലെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പോലും നിയമവിധേയമായ ഒരു രാജ്യത്താണ് സുഹൃത്തായ സ്ത്രീയുടെ ഫ്ലാറ്റ് സന്ദർശിച്ചു എന്നതിൻ്റെ പേരിൽ ആ സ്ത്രീയെ പേരെടുത്ത് പരാമർശിച്ചു കൊണ്ട് അങ്ങേയറ്റം അപകീർത്തികരമായ പരാമർശങ്ങൾ എഴുതിച്ചേർത്ത് സസ്പെൻഷൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഒരു ഔദ്യോഗിക രേഖയിൽ ഇത്തരത്തിൽ എഴുതിച്ചേർക്കുന്നത് നിയമ വിരുദ്ധമാണെന്ന സാക്ഷരത പോലുമില്ലാത്ത ഇവരെ നയിക്കുന്നത് ഉത്തരേന്ത്യൻ ഖാപ്പു പഞ്ചായത്തുകളുടെ നാടുവാഴിത്തകാല മൂല്യവിചാരങ്ങളാണ്.

ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ത്രീ രണ്ട് പരാതികൾ ഐ.ജി. മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. അതിലൊന്നിൽ ഇങ്ങനെ പറയുന്നു:

"08-09-2020 തീയ്യതി ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ സ്പെഷ്യൽ ബ്രാഞ്ച് എസി.പി എന്ന് പരിചയപ്പെടുത്തി സുദർശൻ സാറും നാരായണൻ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും "നിങ്ങളാണോ ആതിര? ഫോട്ടോയിൽ കാണുന്ന പോലെയൊന്നും അല്ലല്ലോ" എന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്ന തരത്തിൽ എ.സി.പി കമന്റടിക്കുകയും ചെയ്തു."

പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ സ്വതന്ത്ര സഞ്ചാരങ്ങൾക്ക് പിറകേ ഒളിഞ്ഞു നോട്ടവുമായി നടക്കുന്ന ഇവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെപ്പോലും ഒപ്പം കൂട്ടാതെയും ആതിര താമസിക്കുന്ന ഫ്ലാറ്റിൽ ചെല്ലുന്നു. മേല്പറഞ്ഞ വിധം ഒരു പോലീസുദ്യോഗസ്ഥനു ചേരാത്ത വിധം അപമാനകരമായ പരാമർശങ്ങൾ നടത്തുന്നു.

പാലത്തായിയിലും വാളയാറിലും പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചവർക്കെതിരെ കുറ്റകരമായ ഉദാസീനത കാണിക്കുന്ന പോലീസ് സദാചാര പോലീസിങ്ങിൽ കാണിക്കുന്ന ഈ അമിതോത്സാഹം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ആതിരയുടെ പരാതിയിൽ ഉടൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു.

ഉമേഷ് വള്ളിക്കുന്നിനും സുഹൃത്ത് ആതിരയ്ക്കുമെതിരായ പോലീസ് നീക്കങ്ങളെ ചെറുത്തു തോല്പിക്കുക എന്നത് ആത്മബോധമുള്ള മുഴുവൻ പൗരസമൂഹത്തിൻ്റെയും ഉത്തരവാദിത്തമാണ്.

പ്രസ്താവനയിൽ ഒപ്പു വച്ചവർ

സച്ചിദാനന്ദൻ

സിവിക് ചന്ദ്രൻ

എം.എൻ.കാരശ്ശേരി

കെ.അജിത

കൽപ്പറ്റ നാരായണൻ

സജിത മഠത്തിൽ

പ്രകാശ്ബാരെ

ഗിരിജ പതേക്കര

ലാലി.പി.എം

ഡോ. ആസാദ്

മൃദുലാദേവി ശശിധരൻ

ഷാഹിന കെ. റഫീഖ്

ശ്രീജ നെയ്യാറ്റിൻകര

നവീന പുതിയോട്ടിൽ

അപർണ ശിവകാമി

റഫീഖ് മംഗലശ്ശേരി

പ്രതാപ് ജോസഫ്

അഞ്ജന ശശി

സലാം കാരമൂല

വി.ടി.ജയദേവൻ

ലിജീഷ്‌കുമാർ

ബിന്ദു അമ്മിണി

ദേവപ്രസാദ്‌

ഷിബു മുത്താട്ട്

സന്തോഷ് പാലക്കട

ഷിനി യോഗാനന്ദൻ

ബൈജു മേരിക്കുന്ന്

സനീഷ് പനങ്ങാട്

വിനീഷ് ആരാധ്യ

വിജയരാഘവൻ ചേലിയ

പ്രിയേഷ് കുമാർ

അഡ്വ. ലാൽകിഷോർ എൻ.വി.ബാലകൃഷ്ണൻ

അഡ്വ. സരിജ സുനിൽ

ഡോ. രേണുക

ബബിത മണ്ണിങാളിൽ

സുരേഷ് അച്ചൂസ്

മനോജ് കാന

വാസു നടുവണ്ണൂർ

അനൂപ് ജോസ്

മോഹനൻ പുതിയൊട്ടിൽ

ഹക്സർ

എ.രത്‌നാകരൻ

മഞ്ചാടിക്കുരു ഗ്രൂപ്പ്

ജനാധിപത്യവേദി

റെഡ് യങ്‌സ് വെള്ളിമാടുകുന്ന്

റെഡ്സ്റ്റാർ മേപ്പയൂർ

ശ്രദ്ധ കൊയിലാണ്ടി

ലോഹ്യ വിചാരവേദി

അഡ്വ കുക്കു ദേവകി

ജോളി ചിറയത്ത്


Next Story

Related Stories