മക്കൾക്കും ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. കണ്ണൂർ പയ്യാവൂർ സ്വദേശി സ്വപ്ന അനീഷ് ആണ് മരിച്ചത്. സംഭവത്തിൽ ഇളയകുട്ടിയായ രണ്ടര വയസുകാരി അൻസീല നേരത്തെ മരിച്ചിരുന്നു പിന്നാലൊണ് ഗുരുതരാവസ്ഥയിൽ ചികിൽസയിലിരിക്കെ സ്വപ്നയുടെ മരണം. പതിനൊന്നുകാരിയായ മൂത്ത കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്ന പെണ്മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്ക്രീമില് വിഷം നല്കി ആത്മഹത്യക്കു ശ്രമിച്ചത്. പിറ്റേന്ന് സ്വപ്ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. ഈ സമയം അബോധാവസ്ഥയിലായിരുന്നു ഇളയ കുട്ടി അന്‍സീല. കുട്ടിയെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, സാമ്പത്തിക ബാധ്യതയും ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് പയ്യാവൂരിൽ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്ന യുവതിയുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന. ഇവരുടെ ഭർത്താവ് ഇസ്രായേലിൽ ജോലിനോക്കിവരികയാണ്. കുടുംബം ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു. ലക്ഷങ്ങളുടെ ചിട്ടിയും ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.