TopTop
Begin typing your search above and press return to search.

'മുഖ്യമന്ത്രി രാജി വെക്കണം': സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മുഖ്യമന്ത്രി രാജി വെക്കണം: സെക്രട്ടേറിയറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

സെക്രട്ടേറിയേറ്റില്‍ തീപ്പിടിത്തമുണ്ടായതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ തുടരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിനിടയിലും പിരിഞ്ഞു പോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു വരാനാണ് പ്രവര്‍ത്തകരുടെ ശ്രമം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തീപ്പിടിത്തത്തില്‍ അന്വേഷണം വേണം, മുഖ്യമന്ത്രി രാജി വെക്കണം എന്നുതുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

വന്‍ തീപിടിത്തമാണ് നടന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍, വിവിഐപികളുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി പ്രധാനപ്പെട്ട ഫയലുകൾ കത്തിനശിച്ചെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന അവരുടെ മുമ്പില്‍ ഒരു വിവിഐപിയാണ്. അവര്‍ക്ക് വലിയ സ്വാധീനമാണെന്ന് എന്‍ഐഎ പറഞ്ഞിട്ടുണ്ട്. രഹസ്യസ്വഭാവമുള്ള പല ഫയലുകളും കത്തിനശിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ നഷ്ടപ്പെട്ടു. നാളെ സംസ്ഥാനവ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീപിടിത്തത്തിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. ഇതിനെതിരെ യുഡിഎഫ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മനപ്പൂര്‍വം തീ കൊടുത്തതാണ്. അല്ലെങ്കില്‍ ഇവിടെ മാത്രം എന്തിന് തീ കത്തണമെന്നും അദ്ദേഹം ചോദിച്ചു.

സെക്രട്ടറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നാണ് പൊതുഭരണ അഡീഷണൽ സെക്രട്ടറി പി ഹണി പറയുന്നത്. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാറും വ്യക്തമാക്കുന്നു. ഓഫീസിലെ ഒരു കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്ന് ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചു. ഈ കംപ്യൂട്ടറിന്റെ റാക്കിലുണ്ടായിരുന്ന ഫയലുകളാണ് കത്തിനശിച്ചത്. ഗസ്റ്റ് ഹൗസുകളിലെ റൂം ബംക്കിംഗുമായി ബന്ധപ്പെട്ട കടലാസുകളാണ് നശിച്ചത്.


Next Story

Related Stories