TopTop
Begin typing your search above and press return to search.

കാര്യവട്ടത്തെ തോല്‍വിക്ക് തിരിച്ചടിക്കാന്‍ ഇന്ത്യ; പരമ്പരയിലെ നിര്‍ണായ മത്സരം ഇന്ന്

കാര്യവട്ടത്തെ തോല്‍വിക്ക് തിരിച്ചടിക്കാന്‍ ഇന്ത്യ; പരമ്പരയിലെ നിര്‍ണായ മത്സരം ഇന്ന്

കാര്യവട്ടത്തെ അപ്രതീക്ഷിത പരാജയത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇരുടീമിനും മത്സരം നിര്‍ണായകമാണ്. രാത്രി ഏഴിനാണ് പോരാട്ടം. ആദ്യ മത്സരം ഇന്ത്യയും രണ്ടാം ട്വന്റി 20 വിന്‍ഡീസും ജയിച്ചതോടെ പരമ്പര 1-1 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമാണ്. രണ്ടാം മത്സരത്തില്‍ തോല്‍വിയേറ്റെങ്കിലും ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതകളില്ല.

ഓപ്പണിംഗ് വിക്കറ്റില്‍ ഇതുവരെ പരമ്പരയില്‍ മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യത്തിന് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. രോഹിത്തിന്റെ മികച്ച ഇന്നിംഗ്‌സിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്നാമനായി എത്തിയ ശിവം ദൂബെയെ പരീക്ഷിച്ചത് വലിയ വിജയമായിരുന്നു. എങ്കിലും ബാറ്റിംഗ് ഓര്‍ഡറിലെ ഈ മാറ്റം സ്ഥിരമല്ല. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നെങ്കിലും അന്തിമ ഇലവനില്‍ ഇടം ലഭിക്കുന്ന കാര്യത്തില്‍ സംശയമാണ്.

രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ സഹായിക്കുന്ന വാംഖഡേയില്‍ ടോസ് നിര്‍ണായകമാണ്. പേസ് ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ഇന്ത്യ മുഹമ്മദ് ഷമിയെ അവസാന ഇലവനിലേക്ക് ഉള്‍പ്പെടുത്തിയേക്കും.

വിന്‍ഡീസ് നിരയില്‍ ജേസണ്‍ ഹോള്‍ഡറിന് പകരം കീമോ പോള്‍ അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും. 2002ന് ശേഷം ഇന്ത്യയില്‍ വിന്‍ഡീസ് പരമ്പര ജയിച്ചിട്ടില്ല. ഈ നാണക്കേട് മാറ്റാമെന്നാണ് കീറോണ്‍ പൊള്ളാര്‍ഡിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള പരമ്പരയില്‍ ജയം നേടുക തന്നെയാകും ലക്ഷ്യം.

Next Story

Related Stories