ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കൈയ്യടി നേടുകയാണ് മേഘാലയയുടെ സ്പിന്നര്‍ നിര്‍ദേശ് ബായ്സോയ. അണ്ടര്‍-16 വിജയ് മര്‍ച്ചന്റ് ക്രിക്കറ്റില്‍ അണ്ടര്‍ 16 വിഭാഗത്തിലെ നാഗാലാന്‍ഡിനെതിരായ മത്സരത്തിലാണ് ഈ ഓഫ് സ്പിന്നറുടെ നേട്ടം.ബുധനാഴ്ച 21 ഓവര്‍ എറിഞ്ഞ ബയിസോയ 51 റണ്‍സ് വിട്ടുകൊടുത്താണ് പത്തുവിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ പത്തോവറും മെയ്ഡനാണ്. 15-കാരനായ ബയിസോയ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ്. അതിഥിതാരമായാണ് മേഘാലയയ്ക്കുവേണ്ടി കളിക്കുന്നത്.
മത്സരത്തില്‍ 21 ഓവര്‍ എറിഞ്ഞ നിര്ദോശ് 51 റണ്‍സ് വിട്ടുകൊടുത്താണ് 10 വിക്കറ്റ് വീഴ്ത്തിയത്. നിര്‍ദേശിന്റെ ബൗളിങ്ങില്‍ തകര്‍ന്നൊടിഞ്ഞ നാഗാലാന്‍ഡ് 113 റണ്‍സിന് ഓള് ഔട്ട് ആയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരായ ഭുവനേഷ്വര്‍ കുമാറിന്റെയും പ്രവീണ്‍ കുമാറിന്റെയും പരിശീലകനായ സഞ്ജയ് റസ്ടോഗി തന്നെയാണ് നിര്ദേശിന്റെയും പരിശീലകന്.