Top

ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി ബ്രസീലിന്റെ അലിസണ്‍

ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി ബ്രസീലിന്റെ അലിസണ്‍

ലോകത്തെ ഏറ്റവും മികച്ച ഗോളിയായി ബ്രസീലിന്റെ അലിസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫിഫ ബെസ്റ്റില്‍ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയ താരം മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫിയും സ്വന്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി കീപ്പര്‍ എഡേഴ്സണ്‍, ബാഴ്സയുടെ ടെര്‍ സ്റ്റേഗ് എന്നിവരെ പിന്‍തള്ളിയാണ് ലിവര്‍പൂള്‍ ഗോള്‍ കീപ്പറായ അലിസണ്‍ പുരസ്‌കാരം നേടിയത്. ബാലന്‍ ദി ഓറിനൊപ്പം ആദ്യമായാണ് മികച്ച ഗോള്‍ കീപ്പര്‍ക്കായുള്ള പുരസ്‌കാരവും സമ്മാനിക്കുന്നത്. കഴിഞ്ഞ സീസണില്‍ അത്ഭുതങ്ങള്‍ കാണിച്ച ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറിര്‍ തന്നെ ഈ പുരസ്‌കാരം സ്വന്തമാക്കും എന്ന് എല്ലാവരും പ്രവചിച്ചിരുന്നു.

ചാംപ്യന്‍സ് ലീഗില്‍ മികച്ച ഗോള്‍ കീപ്പര്‍ പട്ടം നേടിയ അലിസണ്‍ന്റെ മികവിലാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്. ബ്രസീലിന് ഇത്തവണ കോപ്പാ അമേരിക്ക കിരീടം നേടിക്കൊടുക്കുന്നതിലും അലിസണിന്റെ മികവ് നിര്‍ണായകമായിരുന്നു. കോപ അമേരിക്കയില്‍ ബ്രസീല്‍ ജേഴ്‌സിയിലും തകര്‍പ്പന്‍ പ്രകടനം. ബ്രസീലിന് കിരീടം നേടിക്കൊടുക്കിന്നതില്‍ പ്രധാന പങ്കുവഹിച്ച അലിസണ്‍ ഫൈനല്‍ വരെ ഒരു ഗോള്‍ പോലും ആ ടൂര്‍ണമെന്റില്‍ വഴങ്ങിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ മാത്രം 39 ക്ലീന്‍ ഷീറ്റുകളാണ് അലിസണിനുണ്ടായിരുന്നത്.

മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ഡച്ച് താരം ഡിലിറ്റ് സ്വന്തമാക്കി. ഡച്ച്അയാകസ് താരമായിരുന്ന ഡിലിറ്റ് നിലവില്‍ യുവന്റസിന് വേണ്ടിയാണ് കളിക്കുന്നത്. ഡോര്‍ട്ട്മുണ്ട് താരം സാഞ്ചോ, അത്ല്റ്റിക്കോ മാഡ്രിഡ് താരം ഫെലിക്സ് എന്നിവരെ തള്ളിയാണ് ഡിലിറ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ അയാകസിനായി നടത്തിയ പ്രകടനാണ് ഡിലിറ്റിനെ അവാര്‍ഡിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ദി ഓര്‍ മേഗന്‍ റപീനോ സ്വന്തമാക്കി. ഫിഫാ ബെസ്റ്റ് നേടിയ അമേരിക്കന്‍ താരമായ മേഗന്‍ റപീനോ വനിതാ ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് താരത്തെ അവാര്‍ഡിനര്‍ഹയാക്കിയത്. ലോകകപ്പ് നേടിയ അമേരിക്കന്‍ ടീമംഗമായ റപീനോ ഗോള്‍ഡണ്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും കരസ്ഥമാക്കിയിരുന്നു.


Next Story

Related Stories