TopTop
Begin typing your search above and press return to search.

ഗാംഗുലിക്ക് തുടരാന്‍ കഴിയുമോ? നിര്‍ണായക നീക്കവുമായി ബിസിസിഐ

ഗാംഗുലിക്ക് തുടരാന്‍ കഴിയുമോ? നിര്‍ണായക നീക്കവുമായി ബിസിസിഐ

ഭരണത്തില്‍ പരിചയ സമ്പന്നരുടെ സാനിധ്യം ഉറപ്പാക്കാന്‍ കൂളിംഗ് ഓഫ് നിയമം ഒഴിവാക്കാന്‍ ബിസിസിഐ നീക്കം. ബിസിസിഐയുടെ അടുത്ത വാര്‍ഷിക പൊതുയോഗത്തിലാണ് കൂളിംഗ് ഓഫ് നിയമം മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക. സുപ്രീംകോടതി നിയോഗിച്ച ലോധ സമിതി നിര്‍ദേശിച്ച ഈ നിയമം മാറ്റിയാല്‍ സൗരവ് ഗാംഗുലിക്ക് പത്ത് മാസത്തിന് ശേഷവും ബിസിസിഐ അധ്യക്ഷനായി തുടരാനും കഴിയും.

നിലവിലെ നിയമം അനുസരിച്ച് ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ തുടര്‍ച്ചയായി ആറുവര്‍ഷം ഭരണത്തിലിരുന്നാല്‍ ചുമതലകളില്‍ നിന്ന് നില്‍ക്കണം. ഈ കൂളിംഗ് ഓഫ് നിയമം മാറ്റാനാണ് പുതിയ ബിസിസിഐ ഭരണസമിതിയുടെ ശ്രമം. എന്നാല്‍ ഭാരവാഹികളുടെ പരമാവധി പ്രായം 70 വയസെന്ന നിയമത്തില്‍ മാറ്റം വരുത്തില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.

ഒക്ടോബര്‍ 23നാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലി സ്ഥാനമേറ്റത്. 10 മാസമാണ് ദാദയുടെ കാലാവധി. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു സൗരവ് ഗാംഗുലി.

Next Story

Related Stories