TopTop
Begin typing your search above and press return to search.

ക്രിസ് ഗെയ്‌ലിന്‌ പിന്നാലെ ആന്ദ്രെ റസ്സലും; വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ വിവാദം കത്തുന്നു

ക്രിസ് ഗെയ്‌ലിന്‌ പിന്നാലെ ആന്ദ്രെ റസ്സലും; വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ വിവാദം കത്തുന്നു

കരിബീയന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ജമൈക്ക തല്ലവാഹ്‌സിനെതിരെയുള്ള ആരോപണങ്ങള്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ക്രിസ് ഗെയ്‌ലിന്‌ പിന്നാലെ തല്ലവാഹ്‌സിന്റെ അസിസ്റ്റന്റ് കോച്ച് രാംനരേഷ് സര്‍വനെതിരെ ആന്ദ്രെ റസ്സലും രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സര്‍വന്റെ കുതന്ത്രമാണെന്നും കൊറോണയേക്കാള്‍ വിഷമുള്ള വ്യക്തിയാണ് സര്‍വനെന്നും ഗെയ്ല്‍ ആരോപിച്ചിരുന്നു. ഇതുപോലെ വിഷമത്തിലാക്കിയ മറ്റൊരു ക്ലബ്ബിലും കളിച്ചിട്ടില്ലെന്നും തന്നെയൊരു അരങ്ങേറ്റ താരത്തെ പോലെയാണ് പരിഗണിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുമായി ലും എത്തിയിരിക്കുകയാണ്.

'തല്ലവാഹ്‌സിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എന്നാല്‍ അങ്ങനൈയാരു പരിഗണന എനിക്കു തന്നില്ല. ഞാന്‍ അവര്‍ക്ക് ഒരു സാധാരണ ക്രിക്കറ്റ് താരം മാത്രമായിരുന്നു. അരങ്ങേറ്റം കുറിച്ച ഒരു ഫസ്റ്റ് ക്ലാസ് താരത്തെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. താരങ്ങളെ ടീമിലെടുക്കന്നതില്‍ എനിക്ക് ഒരു ചുമതലും തന്നില്ല. എനിക്കുവേണ്ട താരങ്ങളേയും തന്നിരുന്നില്ല. എന്റെ അഭിപ്രായങ്ങള്‍ വില നല്‍കിയില്ല. താരലേലത്തില്‍ ഏതു താരത്തെയാണ് നിലനിര്‍ത്താന്‍ പോകുന്നത്, ഏതൊക്കെ പുതിയ താരങ്ങളെയാണ് എടുക്കുന്നത് എന്നൊക്കെ ചോദിക്കുമ്പോഴും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നീട് ഇത്തരം കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ചില്ല. ജമൈക്ക തല്ലവാഹ്‌സുമായുള്ള എന്റെ അവസാന സീസണായിരിക്കും ഇത്.' റസ്സല്‍ പറയുന്നു.

നേരത്തെ, സര്‍വനെതിരെ ക്രിസ് ഗെയ്ല്‍ കടുത്ത ഭാഷയില്‍ സംസാരിച്ചിരുന്നു. കൊറോണ വൈറസിനേക്കാളും വലിയ വിഷമാണ് സര്‍വനെന്നാണ് ഗെയ്ല്‍ പറഞ്ഞത്. തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തല്ലവാസിന്റെ അസിസ്റ്റന്റ് കോച്ചായ സര്‍വന്‍ കാരണം നേരത്തെ നിര്‍ത്തേണ്ടിവന്നുവെന്ന് ഗെയ്ല്‍ പറഞ്ഞു. കൊറോണ വൈറസിനേക്കാള്‍ വലിയ വിഷമാണ് സര്‍വനെന്നും ഒറ്റുകാരനാണെന്നും ഗെയ്ല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് തല്ലവാഹ്‌സ് അധികൃതര്‍ രംഗത്തെത്തി. രാംനരേഷ് സര്‍വന് ആരും പ്രത്യേക അധികാരം നല്‍കിയിട്ടില്ലെന്നും ഇത്തരം തീരുമാനങ്ങള്‍ സര്‍വന് ഒറ്റയ്ക്ക് എടുക്കാനാകില്ലെന്നും തല്ലവാഹ്‌സ് വ്യക്തമാക്കുന്നു.


Next Story

Related Stories