TopTop
Begin typing your search above and press return to search.

ശ്രീലങ്ക - ഇന്ത്യ ടി20 പരമ്പര; ഇടവേളയ്ക്ക് ശേഷം ഏയ്ഞ്ചലോ മാത്യൂസ് തിരിച്ചെത്തി

ശ്രീലങ്ക - ഇന്ത്യ ടി20 പരമ്പര; ഇടവേളയ്ക്ക് ശേഷം ഏയ്ഞ്ചലോ മാത്യൂസ് തിരിച്ചെത്തി

ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 പരമ്പര ജനുവരി അഞ്ചിന് ആരംഭിക്കുകയാണ്. മിക്കി ആര്‍തറുടെ കീഴില്‍ ഇന്ത്യയിലേക്ക് വരുന്ന ശ്രീലങ്കന്‍ ടീമിന് ജയമല്ലാതെ മറ്റൊന്നും മനസിലുണ്ടാകില്ല. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഗുവാഹത്തിയിലാണ്. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം 16 മാസത്തെ ഇടവേളയ്ക്കു ശേഷം മുന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ് ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. 2018 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു മാത്യൂസ് അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്. തുടര്‍ച്ചയായ ഉണ്ടായ പരിക്കും മോശം ഫോമും കാരണമാണ് മാത്യൂസ് ടീമിന് പുറത്തായിരുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അനുഭവസമ്പന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്.

ശ്രീലങ്കയുടെ ബൗളിംഗ് നിരയെ നയിക്കുന്ന നുവാന്‍ പ്രദീപിന് പരിക്കേറ്റതായും ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പേസര്‍ ലസിത് മലിംഗ നയിക്കുന്ന ടീമില്‍ കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, നിരോഷന്‍ ഡിക്വെല്ല, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ് ഡി സില്‍വ, ഇസുരു ഉദാന എന്നിവരും ഇടംനേടിയിട്ടുണ്ട്. പരിക്കേറ്റ പേസര്‍ നുവാന്‍ പ്രദീപിന് പകരം കസുന്‍ രജിത ടീമിലെത്തും.

ശ്രീലങ്കന്‍ ടീം: ലസിത് മലിംഗ (ക്യാപ്റ്റന്‍), കുശാല്‍ പെരേര, ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭനുക രജപക്‌സെ, ഓഷാഡ ഫെര്‍ണാണ്ടോ, ദസുണ്‍ ഷനക, ഏയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്വെല്ല, കുശാല്‍ മെന്‍ഡിസ്, വനിന്‍ഡു ഹസരങ്ക, ലഹിരു കുമാര, ലക്ഷന്‍ സണ്ടകന്‍, കസുന്‍ രജിത, ധനഞ്ജയ് ഡി സില്‍വ, ഇസുരു ഉദാന.


Next Story

Related Stories