പുതിയ പരിശീലകന് കീഴിലും ആഴ്സണലിനും പരാജയം തന്നെ, പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെ നേരിട്ട ആഴ്സണല്‍ പരാജയം വഴങ്ങി. മത്സരത്തില്‍ ആഴ്സണല്‍ 1-2ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ലുങ്ബെര്‍ഗ് പരിശീലകനായ ശേഷം തുടച്ചയായ രണ്ടാമത്തെ മത്സരത്തിലും പരാജയം വഴങ്ങി ആഴ്സണല്‍.
മത്സരത്തില്‍ മികച്ച താളത്തില്‍ തുടങ്ങി 36 ാം മിനുറ്റില്‍ ബ്രൈറ്റണ് ആഴ്സണലിനെതിരെ ആദ്യ ലക്ഷ്യം കണ്ടു. കോര്‍ണര്‍ കിക്കില്‍ നിന്ന് വെബ്സ്റ്റര്‍ ആണ് ബ്രൈറ്റണിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 50ആം മിനുട്ടില്‍ ലകാസെറ്റിലൂടെ ആഴ്സണല്‍ തിരിച്ചടിച്ചു. 1-1 സമനില പിന്നീട് കളിയുടെ 80ആം മിനുട്ടില്‍ മൊപായിലൂടെ ബ്രൈറ്റന്റെ വിജയ ഗോള്‍ എത്തി. മൂയിയുടെ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മൊപായുടെ ഫിനിഷ്. പരാജയം വഴങ്ങിയതോടെ ആഴ്സണല്‍ പത്താം സ്ഥാനത്തേക്ക് വീണു. അവസാന ഒമ്പതു മത്സരങ്ങളില്‍ ഒരു മത്സരം പോലും ആഴ്സണലിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.