TopTop
Begin typing your search above and press return to search.

അസെന്‍ഡ് കേരളയില്‍ 2000-ത്തോളം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

അസെന്‍ഡ് കേരളയില്‍ 2000-ത്തോളം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സമ്മേളനമായ അസെന്‍ഡ് കേരള രണ്ടാം ലക്കത്തിന്റെ രജിസ്ട്രേഷന്‍ 2000 കവിഞ്ഞു. ജനുവരി 9, 10 തിയതികളില്‍ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.അസെന്‍ഡ് സമ്മേളനത്തില്‍ 1500 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു രജിസ്ട്രേഷന്‍ അനുവദിച്ചത്. എന്നിട്ടും 2000-ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള രജിസ്ട്രേഷന്‍ തിയതി 2019 ഡിസംബര്‍ഒന്‍പത് വരെയാണ് വ്യവസായ വകുപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എയ്ഞ്ചല്‍ നിക്ഷേപകര്‍ എന്നിവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും.100 കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ 100ല്‍പരം വ്യവസായ പദ്ധതികളാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

Next Story

Related Stories