TopTop
Begin typing your search above and press return to search.

ആദ്യ പോരാട്ടത്തില്‍ കൊമ്പുകുത്തി ബ്ലാസ്‌റ്റേഴ്‌സ്; എടികെ മോഹന്‍ ബഗാന് ഒറ്റഗോള്‍ ജയം

ആദ്യ പോരാട്ടത്തില്‍ കൊമ്പുകുത്തി ബ്ലാസ്‌റ്റേഴ്‌സ്; എടികെ മോഹന്‍ ബഗാന് ഒറ്റഗോള്‍ ജയം

പന്ത്രണ്ടാമന്റെ സാന്നിധ്യമില്ലാത്ത ഗോവയിലെ ബംബോലി സ്‌റ്റേഡിയത്തിലെ ഐഎസ്എല്‍ ഏഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. എടികെ മോഹന്‍ ബഗാനെതിരെ ഒറ്റ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ 67ാം മിനുറ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളാണ് മോഹന്‍ ബഗാന് ആദ്യ ജയം സമ്മാനിച്ചത്.

ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അധികം അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. എന്നാല്‍, ചെറിയ പാസുകളിലൂടെ പന്ത് കൂടുതല്‍ സമയം കൈവശംവെച്ചത് ബ്ലാസ്റ്റേഴ്‌സായിരുന്നു. എന്നാല്‍ ഗോളിലേക്കെത്തുന്ന മികച്ച മുന്നേറ്റമോ, ശ്രമങ്ങളോ ഉണ്ടായില്ല. നിര്‍ണായക സമയങ്ങളിലെ മിസ് പാസുകളും ബ്ലാസ്റ്റേഴ്‌സിന് വിനയായി. മറുപക്ഷത്ത്, ആദ്യ പകുതിയില്‍ സൂസൈരാജ് പരിക്കേറ്റു പുറത്തുപോയത് മോഹന്‍ ബഗാന് ക്ഷീണമായി. 34ാം മിനുട്ടില്‍ റോയ് കൃഷ്ണയുടെ ഒരു ലോങ് റേഞ്ചര്‍ ആയിരുന്നു മോഹന്‍ ബഗാന് ലഭിച്ച മികച്ച അവസരം. എന്നാല്‍, ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. 37ാം മിനുട്ടില്‍ ഒരു തുറന്ന അവസരം ബ്ലാസ്റ്റേഴ്‌സിനും ലഭിച്ചു. എന്നാല്‍ റിത്വിക് ദാസിന് പന്ത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. നവോറത്തിന്റെ ക്രോസില്‍ നിന്നായിരുന്നു ഈ അവസരം വന്നത്.

രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വിജയം നേടാനുള്ള ശ്രമത്തില്‍ മോഹന്‍ ബഗാന്‍ വിജയിച്ചു. രണ്ടാം പകുതി 67ാം മിനുട്ട് പിന്നിടുമ്പോള്‍, റോയ് കൃഷ്ണയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ച് വല കുലുക്കിയത്. സീസണിലെ ആദ്യ ഗോള്‍. അത് മോഹന്‍ ബഗാന്റെ വിജയ ഗോളായി മാറുകയും ചെയ്തു.


Next Story

Related Stories