TopTop

വിഷാംശം നിറഞ്ഞ പുക; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ യോഗ്യത മത്സരം പൂര്‍ത്തിയാക്കാനാവാതെ സ്ലാവേനിയന്‍ താരം മടങ്ങി

വിഷാംശം നിറഞ്ഞ പുക; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ യോഗ്യത മത്സരം പൂര്‍ത്തിയാക്കാനാവാതെ സ്ലാവേനിയന്‍ താരം മടങ്ങി

രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കാട്ടു തീയെ തുടര്‍ന്നുണ്ടായ വിഷ പുക ശ്വസിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യത മത്സരം പൂര്‍ത്തിയാക്കാതെ സ്ലാവേനിയന്‍ താരം ഡാലില ജാക്കുപോവിക്ക് കോര്‍ട്ടില്‍ നിന്ന് മടങ്ങി. അപകടകരമായ വായു ശ്വസിച്ചതിനെ തുടര്‍ന്ന് ചുമയും ശാരീരിക അസ്വാസ്ഥ്യവും മൂലം ഡാലില കോര്‍ട്ടില്‍ മുട്ടുകുത്തി ഇരുന്നു. മത്സരത്തില്‍ ജാക്കുപോവിക് 6-4, 5-6 എന്ന സ്‌കോറില്‍ മെല്‍ബണ്‍ പാര്‍ക്കില്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു.

'ഞാന്‍ തകരുമെന്ന് ഞാന്‍ ശരിക്കും ഭയപ്പെട്ടിരുന്നു ... ഇത് ഞങ്ങള്‍ക്ക് ആരോഗ്യകരമല്ല. ഞാന്‍ അത്ഭുതപ്പെട്ടു, ഞങ്ങള്‍ ഇന്ന് കളിക്കില്ലെന്ന് ഞാന്‍ കരുതി, പക്ഷേ ഞങ്ങള്‍ക്ക് കൂടുതല്‍ ചോയ്‌സ് ഇല്ല,' ദലീല ജാക്കുപോവിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാച്ച ആരംഭിക്കാനിരിക്കെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരമായ മെല്‍ബണില്‍ വിഷ പുക പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. സുഖകരമല്ലാത്ത അന്തരീക്ഷത്തെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ റൗണ്ടുകള്‍ രാവിലെ രണ്ട് മണിക്കൂര്‍ വൈകിയതിന് ശേഷം വീണ്ടും ആരംഭിച്ചു. അതേസമയം മത്സരങ്ങള്‍ റദ്ദാക്കണമെന്ന് പറഞ്ഞ താരങ്ങളുടെ ആവശ്യവും സംഘാടകരുടെ എതിര്‍പ്പും പ്രതിഷേധത്തിനിടയാക്കി. മുന്‍ ലോക ഒന്നാം നമ്പര്‍ മരിയ ഷറപ്പോവ ഉള്‍പ്പെട്ട എക്‌സിബിഷന്‍ മത്സരവും പുകയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കാറ്റിന്റെ ദിശയില്‍ മാറ്റം വന്നതും കാലാവസ്ഥാ പ്രവചനം ബുധനാഴ്ച രാത്രിയോടെ നഗരത്തിന്റെ വായു മായ്ക്കുമെന്ന് മെല്‍ബണില്‍ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിച്ചിരുന്നു.



Next Story

Related Stories