TopTop
Begin typing your search above and press return to search.

സച്ചിനും സെവാഗും പിന്നില്‍; 73 വര്‍ഷം പഴക്കമുള്ള ഈ റെക്കോര്‍ഡും സ്മിത്തിന് മുന്നില്‍ വീണു

സച്ചിനും സെവാഗും പിന്നില്‍; 73 വര്‍ഷം പഴക്കമുള്ള ഈ റെക്കോര്‍ഡും സ്മിത്തിന് മുന്നില്‍ വീണു

പാക്കിസ്ഥാനെതിരെ അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിവസം 23 റണ്‍സ് നേടിയതോടെ ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ 7000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് സ്റ്റീവ് സ്മിത്ത് നേടിയത്. 70-ാമത്തെ ടെസ്റ്റില്‍ 126 ഇന്നിംഗ്സില്‍ സ്മിത്ത് ഈ നേട്ടത്തിലെത്തിയപ്പോള്‍ 73 വര്‍ഷം മുന്‍പ് 131-മത്തെ ഇന്നിംഗ്സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇംഗ്ലീഷ് ഇതിഹാസം വാല്‍ട്ടര്‍ ഹേമണ്ടിന്റെ റെക്കോര്‍ഡ് പഴങ്കഥയായി.

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദന്‍ സെവാഗും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എന്നിവര്‍ സ്മിത്തിന് പിന്നിലാണ്. സെവാഗ് 134 ഇന്നിംഗ്സിലും സച്ചിന്‍ 136 ഇന്നിംഗ്സിലും കോഹ്‌ലി 138 ഇന്നിംഗ്സിലുമാണ് 7000 റണ്‍സ് തികച്ചത്. കുമാര്‍ സംഗക്കാര, ഗാരി സോബേര്‍സ് എന്നിവരും 138 ഇന്നിംഗ്സില്‍ ഏഴായിരം എന്ന നാഴികക്കല്ല് പിന്നിട്ടവരാണ്. ടെസ്റ്റില്‍ ഏഴായിരം റണ്‍സ് പിന്നിടുന്ന 11-ാം ഓസീസ് താരം കൂടിയാണ് സ്മിത്ത്. ടെസ്റ്റ് കരിയറില്‍ 6,996 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാനെയും സ്മിത്ത് ഇതിനിടെ പിന്തള്ളി.

Another record broken for the outstanding Steve Smith! @Domaincomau | #AUSvPAK pic.twitter.com/pjmEKY7BKk
— cricket.com.au (@cricketcomau) November 30, 2019

Next Story

Related Stories