TopTop
Begin typing your search above and press return to search.

മെദ്‌വെദെവിനെയും വീഴ്ത്തി; ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 18ാം ഗ്രാന്‍സ്‌ലാം

മെദ്‌വെദെവിനെയും വീഴ്ത്തി; ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 18ാം ഗ്രാന്‍സ്‌ലാം

റഷ്യയുടെ ദാനില്‍ മെദ്‌വെദെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ചൂടി. ഫൈനലില്‍ 7-5, 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് മെദ്‌വെദെവിനെ തറപറ്റിച്ചത്. മുപ്പത്തിമൂന്നുകാരനായ ജോക്കോവിച്ചിന്റെ ഒമ്പതാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 18ാം ഗ്രാന്‍സ്‌ലാം കിരീടവുമാണിത്. 27.50 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം 15.70 കോടി രൂപ) ജേതാവിന് ലഭിക്കുക.

ഒമ്പതാം കീരിടനേട്ടത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തിലെ സ്വന്തം റെക്കോഡ് ജോക്കോവിച്ച് പുതുക്കി. ഇവിടെ കലാശപ്പോരാട്ടത്തില്‍ തോറ്റിട്ടില്ലെന്ന റെക്കോഡും ഭദ്രം. രണ്ട് ഗ്രാന്റ്സ്ലാം കൂടി ലഭിച്ചാല്‍ ജോക്കോവിച്ചിന് ആകെ കിരീടനേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമെത്താം.

ആദ്യം ഗ്രാന്‍ഡ്‌സ്‌ലാം പ്രതീക്ഷിച്ചെത്തിയ 25കാരനായ മെദ്‌വെദെവിനെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭനാക്കുന്നതായിരുന്നു ജോക്കോവിച്ചിന്റെ പ്രകടനം. 2019 യുഎസ് ഓപ്പണ്‍ ഫൈനലില്‍ നദാലിനോടു തോറ്റ മെദ്‌വെദെവ്, ഗ്രാന്‍സ്ലാം ഫൈനലില്‍ തോല്‍ക്കുന്നത് രണ്ടാം തവണയാണ്. സെമിയില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് മെദ്‌വെദെവ് ഫൈനലിലെത്തിയത്.


Next Story

Related Stories