2018-ല്‍ കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നതില്‍ നിന്ന് സ്മിത്തിന് വിലക്ക് നേരിട്ടത്. നായകന് ആകുന്നത് വിലക്കിയത് കൂടാതെ ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും അന്ന് ഏര്‍പ്പെടുത്തിയിരുന്നു. ക്യാപ്റ്റനാകാനുള്ള വിലക്ക് അവസാനിച്ചതോടെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്റ്റീവ് സ്മിത്തിന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാം. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ ടെസ്റ്റില്‍ ടിം പെയ്നും ഏകദിനത്തില്‍ ആരോണ്‍ ഫിഞ്ചുമായിരുന്നു ഓസ്ട്രേലിയയെ നയിച്ചത്.
അതേസമയം ക്യാപ്റ്റനാകാന്‍ സ്മിത്ത് താത്പര്യം കാണിക്കുന്നില്ല. ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിനോടൊപ്പം കളിയില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും സ്മിത്ത് പറയുന്നു. പന്ത് ചുരണ്ടാല്‍ വിവാദല് സ്റ്റീവ് സ്മിത്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു. ് വാര്‍ണര്‍ക്ക് ആജീവനാന്തം ക്യാപ്റ്റനാവുന്നതില്‍ നിന്ന് വിലക്കും അന്ന് നല്‍കിയിരുന്നു. മറ്റൊരു ഓസ്ട്രേലിയന്‍ താരമായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് 9 മാസമത്തെ വിലക്കും നേരിട്ടിരുന്നു. കൂടാതെ ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലകനായിരുന്ന ലെഹ്മാനും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സി.ഇ.ഓയായിരുന്ന ജെയിംസ് സതെര്ലാന്ഡിനും സ്ഥാനം നഷ്ടമായിരുന്നു.