TopTop
Begin typing your search above and press return to search.

150 റണ്‍സില്‍ ബംഗ്ലാദേശ് വീണു; തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ പേസര്‍മാര്‍

150 റണ്‍സില്‍ ബംഗ്ലാദേശ് വീണു; തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ പേസര്‍മാര്‍

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കത്തി കയറി ഇന്ത്യന്‍ പേസര്‍മാര്‍. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 150 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് ബ്രേക്കിന് ശേഷം നാല് ഓവറുകള്‍ നേരിട്ടപ്പോള്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും നഷ്ടപ്പെടുത്തി. ഇഷാന്ത് ശര്‍മയും, ഉമേഷ് യാദവും, അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് മധ്യനിരയെ തകര്‍ത്തു. 105 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ മുസ്താഫിസൂര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 10 റണ്‍സിന് ഇടയിലാണ് ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകള്‍ വീണത്.ഇഷാന്ത് ശര്‍മയും, ഉമേഷ് യാദവും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് മുഹമ്മദ് ഷമിയും, ആര്‍ അശ്വിനും ചേര്‍ന്ന്

അത് പൂര്‍ണമാക്കി. 11 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ബൗളര്‍മാതില്‍ തിളങ്ങിയത്. അശ്വിന്‍ 16 ഓവറില്‍ 43 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 12 ഓവറില്‍ ആറ് മെയ്ഡനോടെ 20 റണ്‍സ് മാത്രം വഴങ്ങിയാണ് ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഇക്കണോമി 1.67 മാത്രം. സ്പിന്നര്‍മാരില്‍ മൂന്ന് ഓവര്‍ മാത്രമാണ് രവീന്ദ്ര ജഡേജയ്ക്ക് എറിയാന്‍ ലഭിച്ചത്.

മൊമിനല്‍ ഹഖ് 80 പന്തില്‍ 37 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ നിന്ന് മുഷ്ഫിഖറിന്റേയും ഹഖിന്റേയും ചെറുത്ത് നില്‍പ്പ് ബംഗ്ലാദേശിന് ആശ്വാസം നല്‍കി. എന്നാല്‍ ബംഗ്ലാദേശ് സ്‌കോര്‍ 99ല്‍ നില്‍ക്കെ ഹഖിനെ ബൗള്‍ഡ് ചെയ്ത് അശ്വിന്‍ പുറത്താക്കി. പിന്നീട് സ്‌കോര്‍ 140ല്‍ മുഷ്ഫിഖര്‍ റഹീം, മെഹ്ദി ഹസന്‍, എന്നിവരെ പുറത്താക്കി ഷമിയും തിളങ്ങി.

Next Story

Related Stories