TopTop

കളിക്കാരുടെ വേതനം 70 ശതമാനം കുറയ്ക്കുമെന്ന് ബാഴ്സലോണ; എതിര്‍പ്പ് അറിയിച്ച് താരങ്ങള്‍

കളിക്കാരുടെ വേതനം 70 ശതമാനം കുറയ്ക്കുമെന്ന് ബാഴ്സലോണ; എതിര്‍പ്പ് അറിയിച്ച് താരങ്ങള്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ വേതനം കുറയ്ക്കുമെന്ന ബാഴ്സലോണ മാനേജ്‌മെന്റിന്റെ പ്രഖ്യാപനത്തെ എതിര്‍ത്ത് താരങ്ങള്‍. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ താരങ്ങളുടെ പ്രതിഫലത്തില്‍ 70 ശതമാനത്തിന്റെ കുറവ് വരുത്തുന്നുവെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശത്തെ അംഗീകരിച്ച താരങ്ങള്‍ ഇപ്പോള്‍ എതിര്‍പ്പറിയിച്ച് രംഗത്ത് വരികയായിരുന്നുവെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഴ്സലോണ ഡയറക്ടര്‍മാര്‍ മെസി അടക്കമുള്ള മുന്‍നിര താരങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ട്. ചില താരങ്ങളും ഡയറക്ടര്‍മാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് പ്രതിഫലം വെട്ടിക്കുറക്കുന്നത് തീരുമാനത്തിലാവാതെ പോയതെന്നാണ് റിപോര്‍ട്ടുകള്‍.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കാനുള്ള ശ്രമങ്ങള്‍ ആദ്യമായി ആരംഭിച്ച പ്രമുഖ ഫുട്ബോള്‍ ക്ലബാണ് ബാഴ്സലോണ. ബാഴ്സലോണ പുരുഷ ഫുട്ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് മാത്രമല്ല വനിതാ ഫുട്ബോള്‍ ടീമിലേയും ബാസ്‌കറ്റ് ബോള്‍ ടീമുകളിലേയും അംഗങ്ങളുടെ പ്രതിഫലത്തിലും കുറവ് വരുത്തുമെന്നായിരുന്നു പ്രഖ്യാപനം. ക്ലബിന്റെ ആകെ ബജറ്റിന്റെ പകുതിയിലേറെ വരുന്ന പുരുഷ ഫുട്ബോള്‍ ടീമിന്റെ ശമ്പളമാണ് ക്ലബ് ലക്ഷ്യം വെക്കുന്നതെന്നതും വ്യക്തമാണ്. പ്രതിവര്‍ഷം 500 ദശലക്ഷം യൂറോ(ഏകദേശം 4100 കോടി രൂപ)യാണ് ബാഴ്സലോണയുടെ പ്രധാന ടീം അംഗങ്ങളുടെ മാത്രം പ്രതിഫലം. അതേസമയം അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വൈകാതെ പ്രതിഫലം വെട്ടിക്കുറക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനാകുമെന്നാണ് ക്ലബ് അധികൃതരുടെ കണക്കുകൂട്ടല്‍.


Next Story

Related Stories