TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍സ് ലീഗ്: ബാഴ്സലോണയ്ക്ക് വീണ്ടും സമനില; ചരിത്രമായി ചെല്‍സി-അയാക്സ് പേരാട്ടം

ചാമ്പ്യന്‍സ് ലീഗ്: ബാഴ്സലോണയ്ക്ക് വീണ്ടും സമനില; ചരിത്രമായി ചെല്‍സി-അയാക്സ് പേരാട്ടം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്ക് ഒരു ഗോള്‍ പോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. സ്ലാവിയയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ ഗോള്‍ രഹിത സമനിലയാണ് ബാഴ്‌സലോണ വഴങ്ങിയത്. നേരത്തെ ഗ്രൂപ്പില്‍ ഇന്റര്‍ മിലാനെയും സ്ലാവിയ സമനിലയില്‍ തളച്ചിരുന്നു. ലാ ലീഗയില്‍ ലെവാന്റയോടുള്ള തോല്‍വിക്ക് പിന്നാലെയാണ് ചെക് ക്ലബിനോടുള്ള ബാഴ്‌സയുടെ സമനില. പരുക്കേറ്റ ലൂയിസ് സുവാരസും സാമുവല്‍ ഉംറ്റീറ്റിയും ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മെസിക്കും കൂട്ടര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ് എഫില്‍ ഒന്നാംസ്ഥാനത്ത് തന്നെയാണ് ബാഴ്‌സ ഇപ്പോള്‍.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ബെല്‍ജിയം ക്ലബായ ജെന്‍കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജോര്‍ജിനോയും അലക്‌സ് ഒക്‌സ്‌ലാഡോയുമാണ് സ്‌കോറര്‍മാര്‍. 14 , 53 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. നാല് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റാണ് ലിവര്‍പൂളിനുള്ളത്. എട്ട് പോയിന്റുമായി നപ്പോളിയാണ് ഗ്രൂപ്പില്‍ രണ്ടാമത്.

അതേസമയം ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തിന് ഒടുവില്‍ ചെല്‍സി -അയാക്സ് മത്സരം സമനിലയിലായി. ഇരു ടീമുകളും 4 ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ വാര്‍ ഉം കാര്‍ഡുകളും നിറഞ്ഞു നിന്നു. 2 അയാക്സ് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ 4-1 ന് പിറകില്‍ പോയ ശേഷമാണ് ചെല്‍സി അപ്രതീക്ഷിത തിരിച്ചു വരവ് നടത്തിയത്. ഗ്രൂപ്പ് എച്ചില്‍ ഇതോടെ ചെല്‍സി, അയാക്സ്, വലന്‍സിയ ടീമുകള്‍ക്ക് 7 പോയിന്റ് വീതം ആയി. ചെല്‍സിക്കായി ജോര്‍ജിനോഹ് രണ്ട് ഗോളുകള്‍ നേടി. സീസറും ജെയിംസുമാണ് മറ്റ് സ്‌കോറര്‍മാര്‍, മറുവശത്ത് ചെല്‍സി താരങ്ങളായ കേപയുടെയും ടാമിയുടെയും സെല്‍ഫ് ഗോളുകളാണ് അയാക്‌സിന് കരുത്തായത്. ഡോമിയും പ്രോമസും അയാക്‌സിനായി ഗോള്‍ നേടി. ഗ്രൂപ്പില്‍ ഇരുടീമുകള്‍ക്കും ഏഴ് പോയിന്റാണ് ഉളളത്.

Next Story

Related Stories