TopTop
Begin typing your search above and press return to search.

ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റെ് തൂവാല ലേലത്തില്‍ പോയത് വന്‍ തുകയ്ക്ക്

ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റെ് തൂവാല ലേലത്തില്‍ പോയത് വന്‍ തുകയ്ക്ക്

അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഉപയോഗിച്ച തൂവാല ലേലത്തില്‍ പോയത് 25 ലക്ഷം രൂപയ്ക്ക്. ബാസ്‌കറ്റ്‌ബോളില്‍ നിന്നുള്ള വിടവാങ്ങല്‍ മത്സരത്തില്‍ ബ്രയാന്റ് ഉപയോഗിച്ചതാണിത്. പലവട്ടം ലേലത്തില്‍ വന്ന തൂവാല, ബ്രയാന്റെ കടുത്ത ആരാധകനായ ഡേവിഡ് കോലറാണ് വാങ്ങിയത്. ജനുവരിയില്‍ ഹെലികോപ്റ്റര്‍ അപടകത്തില്‍ ബ്രയാന്റ് ലോകത്തോട് വിട പറഞ്ഞിരുന്നു.

2016 ഏപ്രില്‍ 13-ന് ലോസ് ആഞ്ജലീസിനുവേണ്ടി അവസാനമത്സരം കളിക്കുമ്പോള്‍ താരം ഉപയോഗിച്ചതാണ് തൂവാല. ജനുവരി 26 ന് കാലിഫോര്‍ണിയയിലെ കലബാസാസില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബ്രയന്റും 13 വയസ്സുള്ള മകള്‍ ഗിയാനയും മരിച്ചത്. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചിരുന്നു.

ഡേവിഡ് ആദ്യമായിട്ടല്ല ബ്രയാന്റ് ഉപയോഗിച്ച വസ്തു ലേലത്തിലെടുക്കുന്നത്. ഈ മാസം ആദ്യം 22 ലക്ഷം രൂപ നല്‍കി ബ്രയാന്റ് ഒപ്പിട്ട സ്‌കൂള്‍ ഇയര്‍ബുക്ക് സ്വന്തമാക്കിയിരുന്നു. അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ആഞ്ജലീസ് ലേക്കേഴ്സിന്റെ താരമായിരുന്നു കോബി. ലേക്കേഴ്‌സിന്റെ എക്കാലത്തെയും മുന്‍നിര പോയിന്റ് സ്‌കോററായാണ് താരം തന്റെ കരിയര്‍ പൂര്‍ത്തിയാക്കി, 33,643 പോയിന്റുമായി എന്‍ബിഎയുടെ എക്കാലത്തെയും പട്ടികയില്‍ നാലാം സ്ഥാനത്താണ്. 2008, 2012 ഒളിമ്പിക്‌സുകളില്‍ യുഎസിനായി സ്വര്‍ണം നേടി. 2018 ല്‍ 'ഡിയര്‍ ബാസ്‌കറ്റ്‌ബോള്‍' എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രത്തിന് ബ്രയന്റിന് പേരിന് അക്കാദമി അവാര്‍ഡും ഉണ്ട്


Next Story

Related Stories