TopTop
Begin typing your search above and press return to search.

40 മിനിറ്റ് നീണ്ട സംഭാഷണം; പാക്ക് താരത്തിന്റെ മനം കവര്‍ന്ന് സൗരവ് ഗാംഗുലി

40 മിനിറ്റ് നീണ്ട സംഭാഷണം; പാക്ക് താരത്തിന്റെ മനം കവര്‍ന്ന് സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്. ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ഗാംഗുലിയുടെ പ്രകടനം മികവുറ്റതാണെന്നാണ് മുന്‍ പാക് താരത്തിന്റെ വിലയിരുത്തല്‍. ഗാംഗുലിയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് വളരെയേറെ മുന്നോട്ടുപോകും. ക്രിക്കറ്റ് കരിയറിനിടെ ഗാംഗുലിയുടെ മാന്യവും മനുഷ്യത്വപരവുമായ പെരുമാറ്റങ്ങള്‍ക്കു പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും മുഷ്താഖ് യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.

'സൗരവ് ഗാംഗുലിക്ക് ഇപ്പോള്‍ ഒരു വലിയ ഉത്തരവാദിത്തമുണ്ട്. ഒരു മികച്ച കളിക്കാരനായ അദ്ദേഹം മികവോടെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും നിങ്ങള്‍ മികവ് കാണിച്ചിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ബിസിസിഐ പ്രസിഡന്റാണ് ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ക്രിക്കറ്റ് മികവുറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കൂടുതല്‍ ശ്രദ്ധകാണിക്കുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. എല്ലാവിധ ആശംസകളും സക്ലെയ്ന്‍ മുഷ്താക് പറഞ്ഞു.

40 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ ഗാംഗുലിയെ കുറിച്ചുള്ള തന്റെ ധാരണ തന്നെ അദ്ദേഹം മാറ്റിമറിച്ചുവെന്ന് സഖ്ലെയ്ന്‍ മുഷ്താക് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ വൈകാരികമായ ഒരു സാഹചര്യമാണ് ഉണ്ടാകുക. ആരാധകരുടെ സാന്നിധ്യവും ആവേശവും ഗംഭീരമായിരിക്കും. അങ്ങനെയാകുമ്പോള്‍ തെറ്റിദ്ധാരണകളും ഉണ്ടാകാം. ഒരുപക്ഷേ ഞാനും അതിന്റെ ഭാഗമായിട്ടുണ്ടാകാം. എന്നാല്‍ സൗരവ് ഗാംഗുലിയുമായി അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ഇടപെടലിലൂടെ ഗാംഗുലി ഒരിക്കല്‍ തന്റെ ഹൃദയത്തില്‍ ഇടം പിടിച്ചതായും പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ പറയുന്നു. 2005-06 സീസണിലാണ് ഗാംഗുലിയുടെ നന്മയ്ക്കു സാക്ഷിയായതെന്ന് മുഷ്താഖ് പറഞ്ഞു. അപ്പോള്‍ ഇന്ത്യ-ഇംഗ്ലണ്ടില്‍ പര്യടനത്തിലായിരുന്നു. ഞാന്‍ സസെക്‌സിനായി കളിക്കുന്ന സമയം. സസെക്‌സുമായി ഇന്ത്യയ്ക്ക് 3 ദിവസത്തെ സന്നാഹ മത്സരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഗാംഗുലി കളിച്ചിരുന്നില്ല. ടോസ് നേടിയ സസെക്‌സ് ബാറ്റിങ് തിരഞ്ഞെടുത്തു.

ആ സമയത്ത് കാലുകളില്‍ ശസ്ത്രക്രിയ കഴിഞ്ഞു 3637 ആഴ്ചത്തെ വിശ്രമം മടുപ്പും വിഷാദവും ഉണ്ടാക്കിയ സമയം. അതിനു ശേഷം ക്രിക്കറ്റില്‍ മടങ്ങിയെത്തിയ മത്സരമാണ്. സൗരവ് ഗാംഗുലി മത്സരം കാണാന്‍ വന്നിരുന്നു. സസെക്‌സിന്റെ ബാറ്റിങ് സമയത്ത് അദ്ദേഹം ഡ്രസിങ് റൂമില്‍ എന്നെയും കണ്ടു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല. ഡ്രസിങ് റൂമിലേക്കു വന്ന ഗാംഗുലി എനിക്കൊപ്പം കാപ്പി കുടിച്ചു. എന്റെ പരുക്ക്, ജീവിതം, കുടുംബം എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹം 40 മിനിറ്റോളം എന്റെ കൂടെയിരുന്നു സംസാരിച്ചു മുഷ്താഖ് പറഞ്ഞു. 2004 ല്‍ ഇന്ത്യയ്ക്കെതിരെയാണ് സഖ്ലെയ്ന്‍ മുഷ്താക് അവസാനമായി കളിക്കുന്നത്. ഏകദിനത്തില്‍ 100, 150, 200, 250 വിക്കറ്റുകളുടെ നാഴികക്കല്ലിലെത്തിയ താരമാണ് മുഷ്താക്.

Next Story

Related Stories