TopTop
Begin typing your search above and press return to search.

'വിരമിക്കല്‍ അടുക്കുമ്പോള്‍ ഇതൊക്കെ തോന്നും'; റെയ്‌നയുടെ ആവശ്യം തള്ളി ബിസിസിഐ

വിരമിക്കല്‍ അടുക്കുമ്പോള്‍ ഇതൊക്കെ തോന്നും; റെയ്‌നയുടെ ആവശ്യം തള്ളി ബിസിസിഐ

ദേശീയ ടീമില്‍ ഇടം ലഭിക്കാതെ വരുന്ന താരങ്ങള്‍ക്കും പ്രായം 30 കടന്നവര്‍ക്കും വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന സുരേഷ് റെയ്‌നയുടെും ഇര്‍ഫാന്‍ പത്താന്റെയും ആവശ്യം തള്ളി ബിസിസിഐ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് ഇരുവരും ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇരുവരുടെയും നിര്‍ദേശത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്തെത്തുയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ബിസിസിഐ പ്രതിനിധി മറുപടിയുമായി എത്തിയത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു സംസാരിക്കുമ്പോഴാണ് റെയ്‌നയുടെയും പഠാന്റെയും ആവശ്യത്തെ ബിസിസിഐ പ്രതിനിധി പരിഹസിച്ചത്. വിരമിക്കല്‍ അടുക്കുമ്പോള്‍ ഏതൊരു താരത്തിനും ഉണ്ടാകുന്ന സ്വാഭാവിക തോന്നല്‍ മാത്രമാണ് ഇതെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ഐപിഎല്‍ താരലേലത്തില്‍ ബിസിസിഐയുടെ കരാറില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്കും വമ്പന്‍ തുക ലഭിക്കുന്നതിനായി പ്രത്യേകം മാറ്റിനിര്‍ത്തുന്നതിനാണ് വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കാത്തതെന്നും ബിസിസിഐ പ്രതിനിധി വിശദീകരിച്ചു.

ഇന്ത്യന്‍ താരങ്ങളുടെ തനിമ നിലനിര്‍ത്തുന്നതിനും അങ്ങനെ താര ലേലത്തില്‍ വലിയ തുക ഉറപ്പാക്കുന്നതിനുമാണ് മറ്റു ലീഗുകളില്‍ കളിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ വരുമ്പോള്‍ ബിസിസിഐയുടെ കരാറില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്കായും വലിയ ലേലം നടക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ഐസിസിയുമായി ചേര്‍ന്ന് ബിസിസിഐ നടപടി സ്വീകരിക്കണമെന്നായിരുന്നു റെയ്നയുടെ ആവശ്യം. കുറഞ്ഞത് രണ്ട് ലീഗുകളിലെങ്കിലും കളിക്കാനുള്ള അനുമതി കളിക്കാര്‍ക്ക് നല്‍കണം. വിദേശ ലീഗുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യന്‍ ടീമിനും ഗുണകരമാണ്. വിദേശ ലീഗുകളില്‍ തിളങ്ങുന്ന താരങ്ങളാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നതെന്നും പത്താനോടായി റെയ്ന പറഞ്ഞിരുന്നു


Next Story

Related Stories