TopTop
Begin typing your search above and press return to search.

സിബിഎല്‍ ഒന്‍പതാം മത്സരം പുളിങ്കുന്നില്‍

സിബിഎല്‍ ഒന്‍പതാം മത്സരം പുളിങ്കുന്നില്‍

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഒന്‍പതാം മത്സരം ശനിയാഴ്ച ആലപ്പുഴയിലെ പുളിങ്കുന്നില്‍ നടക്കും. ചുണ്ടന്‍ വള്ളങ്ങളുടെ ഈറ്റില്ലമായ ലോവര്‍ കുട്ടനാട്ടില്‍ നടക്കുന്ന മത്സരം എല്ലാ ക്ലബുകള്‍ക്കും അഭിമാനപ്പോരാട്ടമാണ്. ജനപങ്കാളിത്തം കൊണ്ട് ആവേശം നിറഞ്ഞ കൈനകരി വള്ളംകളിയ്ക്ക് ശേഷമാണ് സിബിഎല്‍ പുളിങ്കുന്നിലേക്ക് നീങ്ങുന്നത്. ഐപിഎല്‍, ഐഎസ്എല്‍ ടീമുകളുടെ മാതൃകയില്‍ ഓരോ ടീമുകളുടെയും ആരാധകവൃന്ദങ്ങളുടെ സാന്നിദ്ധ്യം മത്സരങ്ങളെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു.

ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ലീഗിന്റെഎട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) 113 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്‌സ്) 55 പോയിന്റുമായി രണ്ടാം സ്ഥാനത്തും എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 49 പോയിന്റുമായി നാലാം സ്ഥാനത്താണ്. 40 പോയിന്റുമായി ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്‌സ്) അഞ്ചാം സ്ഥാനത്തേക്കെത്തി. 38 പോയിന്റുമായി വീയപുരം (പ്രൈഡ് ചേസേഴ്‌സ്) ആറാം സ്ഥാനത്താണ്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ്) 23 പോയിന്റുമായി ഏഴാം സ്ഥാനത്തും, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്) 22 പോയിന്റുമായി എട്ടാം സ്ഥാനത്തും തുടരുന്നു. സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-15 പോയിന്റ്) ഒമ്പതാം സ്ഥാനത്താണ്.കായംകുളം (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

Next Story

Related Stories