Top

സിബിഎല്‍ പത്താം മത്സരം കായംകുളത്ത്

സിബിഎല്‍ പത്താം മത്സരം  കായംകുളത്ത്

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പത്താം മത്സരം നാളെ (ശനി) കായംകുളത്ത് നടക്കും. വേലിയേറ്റവും വേലിയിറക്കവും സ്വാധീനിക്കുന്ന കായംകുളത്തെ ട്രാക്ക് എല്ലാ ടീമുകള്‍ക്കും വെല്ലുവിളിയാണ്. ആവേശം നിറഞ്ഞ കൈനകരി, പുളിങ്കുന്ന് എന്നീ വള്ളംകളികള്‍ക്ക് ശേഷമാണ് സിബിഎല്‍ കായംകുളം ഉള്‍പ്പെടുന്ന ഓണാട്ടുകരയിലേക്ക് നീങ്ങുന്നത്. സിബിഎല്ലില്‍ പങ്കെടുക്കുന്ന വള്ളങ്ങളില്‍ അഞ്ചെണ്ണം ഓണാട്ടുകര പ്രദേശത്തു നിന്നുള്ളതാണ്. കാരിച്ചാല്‍, വീയപുരം, പായിപ്പാടന്‍, ദേവസ്, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ എന്നീ വള്ളങ്ങളുടെ അഭിമാനപ്പോരാട്ടമാകും കായംകുളത്ത്.

ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ലീഗിന്റെ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) 128 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്സ്) 63 പോയിന്റുമായി രണ്ടാം സ്ഥാനത്തും എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) 59 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്-55 പോയ്ന്റ്), ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്-45 പോയിന്റ് ) വീയപുരം (പ്രൈഡ് ചേസേഴ്സ്-42), പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-26), മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്-23), സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-17 പോയിന്റ്) എന്നിവയാണ് നാലു മുതല്‍ ഒന്‍പതുവരെ സ്ഥാനങ്ങളിലുള്ളത്. കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.


Next Story

Related Stories