TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍സ് ബോട്ട് ലീഗ്; 11-ാം മത്സരം കല്ലടയില്‍

ചാമ്പ്യന്‍സ് ബോട്ട് ലീഗ്; 11-ാം മത്സരം കല്ലടയില്‍

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ 11-ാം മത്സരം ശനിയാഴ്ച കൊല്ലം ജില്ലയിലെ കല്ലടയില്‍ നടക്കും. രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ ചുണ്ടന്‍ വള്ളങ്ങളുടെ വീറും വാശിയും കല്ലടയാറ്റില്‍ ആവേശം സൃഷ്ടിക്കും.ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലായി നടന്ന പത്ത് വള്ളംകളികള്‍ക്ക് ശേഷമാണ് സിബിഎല്‍ കൊല്ലത്തേക്കെത്തുന്നത്. ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ലീഗിന്റെ പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) 143 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

പോലീസ് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍ ചുണ്ടന്‍(റേജിംഗ് റോവേഴ്‌സ്) 70 പോയിന്റുമായി രണ്ടാം സ്ഥാനത്തും യുബിസി കൈനകരി തുഴയുന്ന ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 63 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. എന്‍സിഡിസി കുമരകം തുഴയുന്ന ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്- 62 പോയിന്റ്) ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്‌സ്-51) വീയപുരം (പ്രൈഡ് ചേസേഴ്‌സ്-44) എന്നിവയാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ്-30), മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്-24) സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-22 പോയിന്റ്) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. കല്ലട കൂടാതെ കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയാണ്(നവംബര്‍ 23) സിബിഎല്ലില്‍ ഇനി ശേഷിക്കുന്നത്.

Next Story

Related Stories