TopTop
Begin typing your search above and press return to search.

മെസ്സി, സുവാരസ്, ലെങ്‌ലെറ്റ്; നാപോളിയെ തകർത്ത് ബാഴ്സലോണ, ചാമ്പ്യൻസ് ലീഗിൽ വൻ തിരിച്ച് വരവ്

മെസ്സി, സുവാരസ്, ലെങ്‌ലെറ്റ്; നാപോളിയെ തകർത്ത് ബാഴ്സലോണ, ചാമ്പ്യൻസ് ലീഗിൽ വൻ തിരിച്ച് വരവ്

ക്യാമ്പ് നൗവിൽ ശനിയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മൽസരത്തിൽ നാപോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ. 2008 ന് ശേഷം കീരീട നേട്ടമില്ലാതെ സീസൺ അവസാനിപ്പിക്കേണ്ടിരുമെന്ന് കരുതിയിടത്ത് നിന്നാണ് ബാഴ്സലോണ മെസ്സിയുടെ കരുത്തിൽ ടീം തിരിച്ച് വരുന്നതും പ്രതീക്ഷകൾ നിലനിർത്തുന്നതും. ഇന്നലത്തെ ജയത്തോടെ ചാംമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനല്‍ ബർത്ത് ഉറപ്പിച്ചിരിക്കുകയാണ് ബാഴ്സ.

ക്ലെമന്റ് ലെങ്‌ലെറ്റിന്റെ നീക്കത്തിലൂടെയാണ് ബാഴ്സ മൽസരത്തിൽ ആധിപത്യം ഉറപ്പിക്കുന്നത്. പത്താം മിനിറ്റിൽ നാപോളിയുടെ വലകുലുക്കിയ ലെങ്‌ലെറ്റിന് പിന്നാലെ മെസ്സിയും ലൂയിസ് സുവാരസും ഗോളുകള്‍ സ്കോർ ചെയ്ത് ആദ്യ പകുതിയിൽ തന്നെ കളി വരുതിയിലാക്കുകയായിരുന്നു. 23ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ നേട്ടം. 45+1 ൽ സുവാരസും നാപോളിയുടെ വലകുലുക്കി.

45+5 മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലോറെൻസോ ഇൻസൈൻ ആണ് നാപോളിക്ക് വേണ്ടി തിരിച്ചടിച്ചത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളുകൾ മാത്രം അകന്ന് നിന്നു. ജയത്തോടെ ക്വാർട്ടർ ഉറപ്പിച്ച ബാഴ്സലോണ അടുത്ത മൽസരത്തിൽ ലിസ്ബണില്‍ ബയേൺ മ്യൂണിക്കിനെ നേരിടും.

Next Story

Related Stories