TopTop
Begin typing your search above and press return to search.

മെസിയില്ലാതെ ബാഴ്‌സ ഇറങ്ങുന്നു; നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ലിവര്‍പൂളും ചെല്‍സിയും

മെസിയില്ലാതെ ബാഴ്‌സ ഇറങ്ങുന്നു; നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ലിവര്‍പൂളും ചെല്‍സിയും

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആറാമത്തെ മത്സരത്തില്‍ ഇന്റര്‍ മിലാനെതിരെ ബാഴ്‌സലോണ ഇറങ്ങുന്നത് സൂപ്പര്‍ താരം മെസിയില്ലാതെ. ഡിഫന്‍ഡര്‍ ജറാര്‍ഡ് പികെയും ഇറ്റലിയില്‍ ഉണ്ടാകില്ലെന്നാണ് റിപോര്‍ട്ട്. അതേസമയം അന്‍സു ഫാത്തി പരിക്ക് മാറി തിരിച്ചെത്തുന്നത് ബാഴ്‌സക്ക് ആശ്വാസമാകും. പുതിയ കരാര്‍ ഒപ്പിട്ട ശേഷമുള്ള താരത്തിന്റെ ആദ്യ മത്സരമാണ് നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ററിന് നിര്‍ണായകമാണ് ഈ മത്സരം. 11 പോയിന്റുമായി എഫ് ഗ്രൂപ്പില്‍ ഒന്നാമതുള്ള ബാഴ്‌സയ്ക്ക് നിലവില്‍ ഇന്റര്‍ മിലാനെക്കാള്‍ 4 പോയിന്റ് ലീഡുണ്ട്. അതുകൊണ്ട് തന്നെ മെസ്സിക്ക് വിശ്രമം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ബാഴ്‌സ. എന്നാല്‍, ലൂയിസ് സുവാരസിനെയും അന്റോയിന്‍ ഗ്രീസ്മാനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍ മൈതാനത്ത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം.

ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുമോ എന്നത് ഇന്നറിയാം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ ഓസ്ട്രിയന്‍ ക്ലബ്ബായ റെഡ് ബുള്ളിനെയും ചെല്‍സി ലിലിയെയും നേരിടും. അഞ്ച് കളിയില്‍ നിന്ന് 10 പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാമതുള്ള ലിവര്‍പൂളിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സമനില മാത്രം മതി. ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതുള്ള നാപ്പോളി ബെല്‍ജിയം ക്ലബ്ബായ ജെന്‍കിനെ നേരിടും. എട്ട് പോയിന്റുമായി എച്ച് ഗ്രൂപ്പില്‍ മൂന്നാമതുള്ള ചെല്‍സിക്ക് ലിലിക്കെതിരെ ജയം അനിവാര്യമാണ്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള അയാക്‌സ്-വലന്‍സിയ പോരാട്ടവും ഇന്ന് നടക്കും.

Next Story

Related Stories