TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വംശീയാധിക്ഷേപം, 'കുരങ്ങന്‍' വിളി, ഒടുവില്‍ അറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വംശീയാധിക്ഷേപം, കുരങ്ങന്‍ വിളി, ഒടുവില്‍ അറസ്റ്റ്

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ ടോട്ടെന്‍ഹാം ഹോട്ട്സ്പര്‍സ് താരം സണ്‍ ഹ്യൂങ്-മിനെ വംശീയമായി അധിക്ഷേപിച്ച ചെൽസി ആരാധകനെ അറസ്റ്റ് ചെയ്തു. പ്രീമിയര്‍ ലീഗില്‍ ഇതാദ്യമായല്ല താരങ്ങള്‍ക്ക് നേരെ ഇത്തരമൊരു അധിക്ഷേപം ഉണ്ടാവുന്നത്. ആരാധകരെ നിലയ്ക്ക് നിര്‍ത്താന്‍ ഒന്നിലധികം തവണ സ്റ്റേഡിയത്തില്‍ അനൗണ്‍സ്മെന്റ് നടത്തേണ്ടി വന്നിരുന്നു. എന്നിട്ടും ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ‘കുരങ്ങന്‍ പ്രയോഗങ്ങള്‍’ അവസാനിക്കാതെ വന്നതോടെ മത്സരംതന്നെ താൽക്കാലികമായി നിർത്തേണ്ടിവന്നു. ചെല്‍സി മുന്നിട്ടു നില്‍ക്കുകയായിരുന്ന കളിയുടെ രണ്ടാം പകുതിയിൽ തന്നേയും വംശീയ അധിക്ഷേപിക്കുന്നതായി ചെല്‍സി താരം അന്റോണിയോ റൂഡിഗര്‍ റഫറി ആന്റണി ടെയ്‌ലറുടെ ശ്രദ്ധയില്‍ പെടുത്തി. റഫറി ഉടന്‍തന്നെ കളി നിര്‍ത്തിവച്ചു. തുടര്‍ന്ന് പ്രീമിയർ ലീഗ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി മൂന്നു തവണ വാണിംഗ് സന്ദേശം അനൌണ്സ് ചെയ്തു. തുടര്‍ന്നാണ്‌ സണ്‍ ഹ്യൂങ്-മിനെതിരേയും വശീയാധിക്ഷേപം ഉയര്‍ന്നത്. റൂഡിഗറിനെതിരെ വശീയാധിക്ഷേപം നടത്തിയവര്‍ക്കെതിരെ സാധ്യമായ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹോട്ട്സ്പര്‍സ് വ്യക്തമാക്കിയിരുന്നു. മെട്രോപൊളിറ്റൻ പോലീസാണ് അന്വേഷണം നടത്തുന്നത്. ഒരു ആരാധകനെ ഉടന്‍തന്നെ സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സണ്‍ ഹ്യൂങ്-മിനെയാണ് അയാള്‍ അധിക്ഷേപിച്ചത്. എന്നാല്‍ താരം അതൊന്നും കേട്ടിരുന്നില്ല. മറ്റ് ചെൽസി ആരാധകർതന്നെയാണ് അധികൃതരെ വിവരം അറിയിച്ചത്. ‘ഇന്നലത്തെ മത്സരത്തിൽ ഒരു ചെൽസി ആരാധകന്‍റെ ഭാഗത്തുനിന്നുണ്ടായ വംശീയാധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടു. ചെൽ‌സി ഫുട്ബോൾ ക്ലബ് ഒരിക്കലും അത്തരം സംഭവങ്ങള്‍ അംഗീകരിക്കില്ല. അത്തരം പെരുമാറ്റമുള്ളവര്‍ക്ക് ക്ലബ്ബില്‍പോലും സ്ഥാനമില്ല. സീസൺ ടിക്കറ്റ് എടുത്ത കാണിയാണ് ഇത്തരം ചെയ്തികളില്‍ ഏര്‍പ്പെടുന്നതെങ്കില്‍ അയാള്‍ക്കെതിരെ സാധ്യമായ ഏറ്റവും ശക്തമായ നടപടിതന്നെ സ്വീകരിക്കും. അവര്‍ക്കെതിരെ നടപടിയെടുക്കുന്ന നിയമപാലകര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കും’- ചെൽസി വക്താവ് പറഞ്ഞു.

Next Story

Related Stories