TopTop
Begin typing your search above and press return to search.

എഫ്എ കപ്പ്: ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനലില്‍

എഫ്എ കപ്പ്: ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനലില്‍

എഫ് എ കപ്പില്‍ കരുത്തരായ ലിവര്‍പൂളിനെ വീഴ്ത്തി ലംപാര്‍ഡിന്റെ ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. വില്ലിയന്‍, ബാര്‍ക്ലി എന്നിവരാണ് ചെല്‍സിക്ക് വേണ്ടി സ്‌കോര്‍ ചെയ്തവര്‍. തോല്‍വി വഴങ്ങിയതോടെ ലിവര്‍പൂള്‍ എഫ് എ കപ്പില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ഏതാനും കളികളില്‍ പുറത്ത് ഇരുന്ന കെപ്പ ചെല്‍സി ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. ലിവര്‍പൂള്‍ നിരയില്‍ വില്യംസും ഇടം നേടിയിരുന്നു.

മത്സരത്തില്‍ ആദ്യ പകുതിയില്‍ ചെല്‍സി വ്യക്തമായ ആധിപത്യമാണ് പുലര്‍ത്തിയത്. 13 ആം മിനുട്ടില്‍ തന്നെ മുന്നില്‍ എത്താന്‍ അവര്‍ക്കായി. മധ്യനിരയില്‍ ഫാബിഞ്ഞോ വരുത്തിയ പിഴവ് മുതലാക്കി വില്ലിയന്‍ തൊടുത്ത ഷോട്ട് ലിവര്‍പൂള്‍ ഗോളി അഡ്രിയന്റെ കയ്യില്‍ തട്ടി വലയില്‍ വീണു. പിന്നീട് ലിവര്‍പൂളിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും കെപയുടെ മികച്ച സേവുകള്‍ അവരുടെ രക്ഷക്ക് എത്തി. എങ്കിലും 42 ആം മിനുട്ടില്‍ കോവചിച് പരിക്ക് പറ്റി പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ പരിക്ക് കാരണം വില്ലിയനെ നഷ്ടപെട്ടെങ്കിലും ചെല്‍സിയുടെ ആക്രമണത്തിന് കുറവ് വന്നില്ല. 64 ആം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച ബാര്‍ക്ലി മികച്ച റണ്ണിനും ഫിനിഷിനും ഒടുവില്‍ സ്‌കോര്‍ 2-0 ആയി ഉയര്‍ത്തി. പിന്നീട് പെഡ്രോ, ജിറൂദ് എന്നിവര്‍ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ക്‌ളോപ്പ് സലാ, ഫിര്‍മിനോ അടക്കമുള്ളവരെ പകരക്കാരായി ഇറക്കിയെങ്കിലും ചെല്‍സിയുടെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു.

Next Story

Related Stories